മധുബാലയുടെ മാനേജരായി പ്രവർത്തിയ രാജു താരത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹായ മനസ്കതയുള്ള നടിയാണ് മധുബാലയെന്നാണ് രാജു പറയുന്നത്. "വളരെ നല്ല കുടുംബമാണ്. നല്ലൊരു ഭർത്താവും, ക്യൂട്ടായ രണ്ട് പെൺമക്കളും. അവർ ലണ്ടനിൽ പഠിക്കുകയാണ്.
ആറായിരത്തോളം സ്ക്വയർ ഫീറ്റുള്ള വീട്ടിൽ എട്ടോളം ജോലിക്കാർ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം അവിടെയാണ് താമസിക്കുന്നത്, അവരുടെ കുട്ടികളുടെ സ്കൂൾ, മെഡിക്കൽ ചെലവുകളെല്ലാം മധുബാലയാണ് വഹിക്കുന്നതെന്ന് രാജു പറഞ്ഞു.
1999ലാണ് മധുബാലയുംആനന്ദ് ഷായും വിവാഹിതരായത്. അമേയ, കിയ എന്നിവരാണ് മക്കൾ. യോദ്ധയിലെ അശ്വതി, റോജയിലെ ടൈറ്റിൽ കഥാപാത്രം.... നടി മധുബാലയെ ഓർക്കാൻ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഈ കഥാപാത്രങ്ങൾ തന്നെ ധാരാളമാവും. 90കളിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം ഏറെ സജീവമായ നായികയായ മധുബാല ഒരിടവേളയ്ക്കു ശേഷം സിനിമകളിൽ വീണ്ടും സജീവമാണിപ്പോൾ.