/sathyam/media/media_files/OeotKl7S4Czzi1uEFQQE.jpg)
അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ആഘോഷവേളയിൽ ഇരുവരും കറുത്ത ഫോർമൽ വസ്ത്രങ്ങളാണ് ധരിച്ചത്. പിന്നിലൂടെ വിരാടിൻ്റെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചാണ് അനുഷ്ക ചിത്രത്തിൽ പോസ് ചെയ്യുന്നത്. വിരാട് നീല-കറുത്ത ഷർട്ടും പാൻ്റ്സും ധരിച്ചപ്പോൾ അനുഷ്ക ഓഫ് ഷോൾഡർ ബ്ലാക്ക് ഡ്രെസ്സിലാണ് ചിത്രങ്ങളിൽ തിളങ്ങിയത്.
അതേ സമയം ചിത്രങ്ങളേക്കാൾ അനുഷ്കയുടെ പോസാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം അനുഷ്ക വിരാടിനും ബന്ധുകൾക്കുമൊക്കെ പിന്നിലായാണ് നിൽക്കുന്നത്. ഗർഭിണി ആയ അനുഷ്ക ബേബി ബംപ് മറച്ചുവയ്ക്കാനായാണോ അങ്ങനെ പോസ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കേക്ക് മുറിക്കുന്ന ചിത്രം പോലും അനുഷ്കയുടെ വയർ കാണാത്ത വിധത്തിലാണ് പകർത്തിയിരിക്കുന്നത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഗർഭിണി ആണെന്നത് മറച്ചുവയ്ക്കാൻ തീരുമാനിച്ച അനുഷ്‍കയെ ചിലർ അഭിനന്ദിക്കുമ്പോൾ, ഈ അനാവശ്യ ഡ്രാമ എന്തിനാണ് എന്നാണ് ചിലർ ചോദിക്കുന്നത്. 'ബേബി ബംപ് നോക്കി കുട്ടി ആണാണോ പെണ്ണാണോ എന്ന് വരെ പറയുന്ന ആളുകളുള്ള നാടാണ്. അവരോട് ഗർഭിണി ആണെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അവർ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും, എന്തിനാണ് അപ്പോൾ ഇങ്ങനെയൊരു ഡ്രാമ' എന്നാണ് ചിലർ കുറിക്കുന്നത്.