/sathyam/media/media_files/9hI6J5yrSyXcbGgLOOYq.jpg)
നടിയും നർത്തകയുമായ ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. 'ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും' എന്നാണ് ഭർത്താവ് ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തത്.
വിവാഹ മോചനത്തിന്റെ കാരണം വ്യക്തമല്ല. ചോളൻ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2014ൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2016ൽ ആറാത്തു സിനം എന്ന ചിത്രത്തിലൂടെയാണ് ഷീല സിനിമാ- അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.
പതിവിൽ നിന്നും വ്യത്യസ്തമായി നടുക്കടലിൽ അടുത്ത സുഹൃത്തുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തിയ വിവാഹം ആയിരുന്നു. മികച്ച ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി തമിഴ് ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോ ആയ 'നാളത്തെ ഡയറക്ടർ' എന്നർത്ഥം വരുന്ന 'നാളൈ ഏർകുണർ' യിലെ മത്സരാർത്ഥി ആയിരുന്നു ചോളൻ.