സിപിഎമ്മിന്റെ എംഎല്‍എയാണ്, സിനിമാ നടനാണ്. ഒരുത്തന്‍ ഫിനിഷാകുന്നതിന്റെ സന്തോഷമാണത്. ആ ദേഷ്യത്തില്‍ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. 'അവര്‍ വിവാഹമോചനം നേടിയതിനെ ഞാന്‍ അഭിനന്ദിക്കുന്നു, ഒരു കരിദിനമായി ആ ദിവസം ആചരിക്കണം'; മുകേഷ്

ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും പറഞ്ഞിട്ടില്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിനായി ചെന്നിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
mukesh methil devika saritha.jpg


നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുകേഷ്. സിനിമ പോലെ തന്നെ തന്റെ കൗണ്ടറുകളിലൂടെയും കഥ പറച്ചിലുകളിലൂടെയും പ്രശംസ നേടാന്‍ മുകേഷിന് സാധിച്ചിട്ടുണ്ട്. 1982-ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.  1989-ല്‍ സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന് ചലച്ചിത്രജീവിതത്തില്‍ വഴിത്തിരിവായത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മുകേഷ്. ആദ്യ ഭാര്യ സരിതയും രണ്ടാം ഭാര്യ മേതില്‍ ദേവികയും തന്നില്‍ നിന്നും വിവാഹമോചനം നേടിയ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നാണ് മുകേഷ് പറയുന്നത്. 

മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ

Advertisment

എന്റെ ഭാര്യമാരെ കുറിച്ച് ഇതുവരെ താന്‍ മോശമായൊന്നും പറഞ്ഞിട്ടില്ല. വിവാഹമോചനത്തിനുള്ള തീരുമാനം എടുത്താല്‍, അതില്‍ സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി... ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്റെ ജീവിതം എന്താകും? അതില്‍ എനിക്ക് അവരോട് ഒരു ദേഷ്യമില്ല. ഞാന്‍ എന്തെങ്കിലും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അഭിനന്ദിച്ചേ പറഞ്ഞിട്ടുള്ളൂ. എന്റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ.

ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും പറഞ്ഞിട്ടില്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിനായി ചെന്നിരുന്നു. ആ വീട് മുഴുവന്‍ പത്രക്കാരാണ്, ടിവിയില്‍ നമുക്ക് കാണാം. സിപിഎമ്മിന്റെ എംഎല്‍എയാണ്, സിനിമാ നടനാണ്. ഒരുത്തന്‍ ഫിനിഷാകുന്നതിന്റെ സന്തോഷമാണത്. ആ ദേഷ്യത്തില്‍ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. പിന്നെ വഴക്കും ഗാര്‍ഹിക പീഡനവും മറ്റേതും. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു? ആ തരത്തിലാണ് പത്ര മാധ്യമങ്ങളുടെ ചോദ്യം. അപ്പോള്‍ ദേവിക പറഞ്ഞു, 'ഗാര്‍ഹിക പീഡനമോ? എന്റെ കേസില്‍ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളള മനുഷ്യനാണ്. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം. 

'ഓ മെനക്കെടുത്തി, വെറുതെ വന്നും പോയി' എന്ന് പറഞ്ഞ് അവര്‍ കൊഴിഞ്ഞു പോകുകയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. അത് മനുഷ്യസ്വഭാവമാണ്. കാരണം എനിക്കെതിരെ മാത്രമാണ് എല്ലാവരും നില്‍ക്കുന്നത്. ബാക്കിയെല്ലാവരും അത് ആസ്വദിക്കുകയാണ്. ഇങ്ങനെയുള്ള സംഘര്‍ഷം വരുന്ന സമയങ്ങളിലാണ് ഞാന്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത്' മുകേഷ് പറഞ്ഞു.

saritha actor mukesh methil devika
Advertisment