/sathyam/media/media_files/2025/11/08/vikky-katreena-2025-11-08-00-25-32.png)
മുംബൈ: ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫിനും വിക്കി കൗശലിനും കുടുംബത്തിനും ആഹ്ലാദത്തിന്റെ ദിവസം..! ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നിരിക്കുന്നു.
ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങളുടെ കുടുംബത്തിലെ കുഞ്ഞ് അതിഥിയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. 'ഞങ്ങളുടെ ജീവിതത്തില്‍ വലിയ സന്തോഷമുണ്ടായിരിക്കുന്നു... ഒരു കുഞ്ഞ് പിറന്നു... സ്‌നേഹത്തോടെ കത്രീനയും വിക്കിയും' - എന്ന് താരങ്ങള്‍ കുറിച്ചു.
എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായും പൂര്‍ണ ആരോഗ്യത്തടെയും ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഡിസ്ചാര്‍ജ് സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിറവയറോടെയുള്ള കത്രീനയ്‌ക്കൊപ്പമുള്ള ചിത്രവും വിക്കി പങ്കുവച്ചിരുന്നു.
'വളരെ സന്തോഷം! ആണ്‍കുട്ടിയുടെ മാം ക്ലബ്ബിലേക്ക് സ്വാഗതം! കത്രീനയ്ക്കും വിക്കിക്കും ആശംസകള്‍' - പ്രിയങ്ക ചോപ്ര ജോനാസ് പറഞ്ഞു. നടി സോനം കപൂര്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ താരങ്ങള്‍ ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തി.
കത്രീനയും വിക്കിയും 2021ല്‍ ആണ് വിവാഹിതരായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us