ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന്റെ ഭാഗമായാണ് വെന്റിലേറ്ററില്‍ തുടരുന്നതെന്നും കുടുംബം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും ഹേമമാലിനി

വൈകീട്ട് മകനും ബോളിവുഡ് താരവുമായ സണ്ണി ഡിയോള്‍, മകന്‍ കരന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. നടന്‍ സല്‍മാന്‍ ഖാനും വൈകീട്ട് ആശുപത്രിയില്‍ എത്തിയിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
dharmendra

മുംബൈ: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബോളിവുഡ് നടനും മുന്‍ എംപിയുമായ ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 

Advertisment

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് താരം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന്റെ ഭാഗമായാണ് വെന്റിലേറ്ററില്‍ തുടരുന്നതെന്നും കുടുംബം അറിയിച്ചു. 


ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും ഭാര്യ ഹേമമാലിനി പറഞ്ഞു. 

വൈകീട്ട് മകനും ബോളിവുഡ് താരവുമായ സണ്ണി ഡിയോള്‍, മകന്‍ കരന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. നടന്‍ സല്‍മാന്‍ ഖാനും വൈകീട്ട് ആശുപത്രിയില്‍ എത്തിയിരുന്നു.


ഡിസംബര്‍ എട്ടിന് താരത്തിന് 90 വയസ് തികയും. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു.


ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധര്‍മേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. 

ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. 

നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.

Advertisment