എന്നെ തൊടരുത്.. ഹോളി ആഘോഷത്തിനിടെ ദേഹത്ത് ഛായം തേക്കാനെത്തിയ ആരാധകരോട് ക്ഷുഭിതയായി ബോളിവുഡ് നടി ഷെർലിൻ ചോപ്ര. വീഡിയോ പുറത്ത്

പുരുഷന്മാരായ ആധാരകർ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടർന്ന് അവരോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
Sherlyn Chopra asks fans not to come close to her

മുംബൈ: ഹോളി ആഘോഷത്തിനിടെ ദേഹത്ത് ഛായം തേക്കാനെത്തിയ ആരാധകരോട് ക്ഷുഭിതയായി നടി ഷെർലിൻ ചോപ്ര. രംഗോലി പൗഡറുമായി ആരാധകർ വളഞ്ഞതോടെയാണ് ഷെർലിൻ ക്ഷുഭിതയായത്. 

Advertisment

പുരുഷന്മാരായ ആധാരകർ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടർന്ന് അവരോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്നതോടെയാണ് താരം ആരാധകർക്കെതിരെ പ്രതികരിക്കുകയായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ഷെർലിൻ ഒരു കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരുന്നത് കാണാം. അതേസമയം നിരവധി പേർ ഫോട്ടോ എടുക്കാൻ ചുറ്റും കൂടി. 


ഇത് നടിയെ അസ്വസ്ഥയാക്കി. 'ഒരു സെക്കന്റ്, എന്നെ തൊടരുത്'.- നടി ആരാധകരോട് പറഞ്ഞു. പക്ഷേ ഇത് വകവയ്ക്കാതെ ആളുകൾ അവരെ വളഞ്ഞു. ഇതോടെ ഷെർലിൻ സുരക്ഷാ ഉദ്യോഗസ്ഥനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.