/sathyam/media/media_files/2025/12/18/t-g-ravi-2025-12-18-14-49-01.jpg)
വില്ലന്‍ കഥാപാത്രങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരന്‍ കൂടിയായിരുന്നു രവി. സ്‌ക്രീനില്‍ രവി പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു ബലാത്സംഗം ഉറപ്പ് എന്നു കാണികള്‍ വിളിച്ചുപറഞ്ഞിരുന്നതായി പഴയ തലമുറയിലെ ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഒരു സീന്‍ രവിയുടെ ഭാര്യയെ കരയിച്ചു. അതിനെക്കുറിച്ചു പറയുകയാണ് ടി.ജി. രവി:
/sathyam/media/post_attachments/view/acePublic/alias/contentid/1i4i8l6ehp8alxlhqj9/2/actor-tg-ravi-324697.webp?f=3%3A2&q=0.75&w=900)
'കിടപ്പറ സീനുകളില്‍ ഞാന്‍ അഭിനയിക്കുന്നതു കണ്ടാല്‍ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി. അതിന് വഴിയൊരുക്കിയ സംവിധായകനെ പിന്നീടു തല്ലുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതില്‍ കൂടുതലും. ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാന്‍ വേണ്ടി പലരും ശ്രമിച്ചു നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോടു ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിക്കു വിഷമം തോന്നുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചില്ല.
/sathyam/media/post_attachments/library/uploads/2023/05/tg-ravi-744592.jpg)
സഹോദരഭാര്യയുടെ അനിയത്തിയായതുകൊണ്ട് പ്രണയവിവാഹം നടത്തിയതില്‍ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാര്യയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോവാറുണ്ട്. ഞാന്‍ അഭിനയിച്ച സിനിമകളും കാണുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കൂടി തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. അതില്‍ ഞാനഭിനയിച്ച ഒരു കിടപ്പറ രംഗമുണ്ട്. ഞാന്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു സീനാണത്. അതില്‍ ഡീറ്റെയിലായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ സീനില്‍ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് പോവുകയാണുണ്ടായത്.
/sathyam/media/post_attachments/ml/img/2023/05/tgraviphotos-1685383525-262045.jpg)
പക്ഷേ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അതൊരു മുഴുനീള കിടപ്പറ രംഗമായി. ഞാന്‍ അഭിനയിക്കാത്തതൊക്കെ അതിലുണ്ടായിരുന്നു. അന്നാണ് ഞാന്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എന്റെ ഭാര്യ കരഞ്ഞുപോയത്. അതെനിക്ക് സങ്കടമായി. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഇറങ്ങിപ്പോന്നു. വല്ലാതെ അതു വേദനിപ്പിച്ചു. ഞാനല്ലെന്ന ബോധ്യം അവര്‍ക്കുണ്ട്. പക്ഷേ പബ്ലിക്കിനു മുന്നില്‍ വരുന്നതും എല്ലവരും കാണുന്നതു കൊണ്ടും അവര്‍ക്കു വലിയ പ്രയാസമുണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെന്റെ മനസില്‍ കിടക്കുന്നു.
ഒരിക്കല്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ച് ആ സംവിധായകനെ കണ്ടു. കുശലമൊക്കെ പറഞ്ഞു ഒരു മൂലയിലേക്കു മാറ്റിനിര്‍ത്തി കരണക്കുറ്റിക്കു രണ്ടെണ്ണം പൊട്ടിച്ചു. ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല, നിനക്കാണ് ദോഷം എന്നു പറഞ്ഞു. പുള്ളിക്കു കാര്യം പിടികിട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us