തമിഴ് സിനിമയിലെ അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം; നടി രോഹിണി അധ്യക്ഷ

തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം

New Update
actress rohini

ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം. നടി രോഹിണിയാണ് സമിതിയുടെ അധ്യക്ഷ. 

Advertisment

“ഞങ്ങൾ 2019 ൽ തന്നെ സമിതി ഉണ്ടാക്കിയിരുന്നു. രോഹിണി മാഡമാണ് ചെയർപേഴ്സൺ. നിര്‍ഭയരായിരിക്കണമെന്നാണ് അതിക്രമം നേരിട്ടവരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.  നിങ്ങളുടെ പിന്നിൽ നടിഗർ സംഘം ഉണ്ട്. ഈ സ്ഥിതി വളരെക്കാലമായി തുടരുന്നു. നിങ്ങൾ ധൈര്യത്തോടെ പുറത്തുവന്നാൽ മാത്രമേ ഞങ്ങൾക്ക് നടപടിയെടുക്കാൻ കഴിയൂ, ”നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ പറഞ്ഞു.

Advertisment