/sathyam/media/media_files/2025/12/07/akhanda-2-2025-12-07-14-45-55.jpg)
ചലച്ചിത്രാസ്വാദകരും ആരാധകരും ആകാംഷയോടെ കാത്തിരുന്ന നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ-2 റിലീസ് മാറ്റിവച്ചതില്‍ ക്ഷമാപണം നടത്തി അണിയറക്കാര്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ അഖണ്ഡയുടെ ആരാധകര്‍ അസ്വസ്ഥരാണ്.
'കനത്ത ഹൃദയഭാരത്തോടെ, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ഷെഡ്യൂള്‍ ചെയ്തതുപോലെ അഖണ്ഡ-2 റിലീസ് ചെയ്യില്ലെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഇതു ഞങ്ങള്‍ക്കു വേദനാജനകമായ നിമിഷമാണ്... സിനിമയ്ക്കായി കാത്തിരുന്ന എല്ലാവരെയും പോലെ ഞങ്ങളും നിരാശരാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. അസൗകര്യം നേരിട്ടതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു...' അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം, വിദേശ റിലീസുകള്‍ക്ക് മാറ്റമില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം ആരാധകര്‍ കാത്തിരുന്നതാണ് രണ്ടാംഭാഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us