/sathyam/media/media_files/WVnw38WPqfaxm8pwhdyu.jpg)
മണിരത്നം – കമൽഹാസൻ ചിത്രത്തിൽ നയൻതാര ഉണ്ടാവില്ല ; നടിയുടെ പ്രതിഫലം താങ്ങാൻ പറ്റാത്തതാണെന്ന് നിർമ്മാതാക്കൾ ; പകരമാവുന്നത് മറ്റൊരു തെന്നിന്ത്യൻ നടി
ചെന്നൈ : പൊന്നിയിൻ സെൽവന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കമൽഹാസൻ ആണ് ചിത്രത്തിൽ നായകൻ ആവുന്നത്. പുതിയ ചിത്രത്തിലേക്ക് നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ മണിരത്നം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നയൻതാരയെ ആയിരുന്നു മണിരത്നം നായികയായി കണ്ടിരുന്നത്. എന്നാൽ നയൻതാര ആവശ്യപ്പെടുന്ന പ്രതിഫലം താങ്ങാൻ പറ്റില്ല എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ വെളിപ്പെടുത്തുന്നത്. 12 കോടി രൂപയാണ് നയൻതാര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക താങ്ങാൻ കഴിയാത്തതിനാൽ ചിത്രത്തിൽ നയൻതാര വേണ്ട എന്നാണ് നിർമ്മാതാക്കൾ എടുത്ത തീരുമാനം.
സായ് പല്ലവി, സാമന്ത രുത്ത് പ്രഭു എന്നിവരെയും നായികയായി ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഇവരും ഈ സിനിമയുടെ ഭാഗമായില്ല. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തൃഷയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് അറിയുന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനുശേഷം മണിരത്നത്തോടൊപ്പം വീണ്ടും ഒരു സിനിമ കൂടി ചെയ്യാൻ തൃഷ പൂർണ്ണ സമ്മതം നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നയൻതാരയുടെ പ്രതിഫലം മുൻപും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 2018 വരെ മൂന്ന് കോടി രൂപയായിരുന്നു നയൻതാരയുടെ പ്രതിഫലം. പിന്നീട് രചന കാന്തിനൊപ്പം അഭിനയിച്ച ദർബാർ എന്ന ചിത്രത്തിൽ അഞ്ചരക്കോടിയായി നയൻതാര പ്രതിഫലം ഉയർത്തി. തൊട്ടടുത്ത വർഷം ആ പ്രതിഫലം 8 കോടിയായി മാറി. എന്നാൽ ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിൽ പത്തുകോടി രൂപയായിരുന്നു നയൻതാരയുടെ പ്രതിഫലം.