/sathyam/media/media_files/2026/01/01/toxic-nayanthara-2026-01-01-12-48-51.webp)
യാഷ്, നയൻതാര, കിയാര അദ്വാനി ഹുമ ഖുറേഷി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്.
ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഡിജിറ്റൽ മീഡിയകളിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇതുവരെ കാണാത്ത നയൻസ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലേഡി സൂപ്പർസ്റ്റാർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇന്നു പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള​ ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താണ് പോ​സ്റ്റ​റി​ൽ.
ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീയാണ് ഗംഗ. നയൻതാരയുടെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായക ഗീതു മോഹൻദാസ് പറഞ്ഞു.
ഗീതു മോഹൻദാസിന്‍റെ വാക്കുകൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എ​ന്നാ​ൽ ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രിക്കുന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും.
ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അതേസമയം, ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തിന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വി​ട്ടിരുന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യത്.
കെ​ജി​എ​ഫ്: അ​ദ്ധ്യാ​യം 2- ന് ​ശേ​ഷം യാ​ഷിന്‍റെ ബി​ഗ് സ്​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാണ് ടോ​ക്സി​ക്കിനെ ആഘോഷമാക്കുന്നത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലുമാണ് ചിത്രം നിർമിക്കുന്നത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ളും റിലീസ് ചെയ്യും.
കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെയും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സിന്‍റെ​യും ബാ​ന​റു​ക​ളി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് ചിത്രം നി​ർ​മിക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം രാ​ജീ​വ് ര​വി, സം​ഗീ​തം ര​വി ബ​സ്രു, എ​ഡി​റ്റിങ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി. 2026 മാ​ർ​ച്ച് 19 ന് ​തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us