/sathyam/media/media_files/b6uW7NqNYjBBl4Wqq6Gg.jpg)
ബോളിവുഡിലും സൂപ്പര്‍ ഹിറ്റ് അടിച്ചതോടെ പ്രതിഫലം വര്‍ദ്ധിപ്പിച്ച് നയന്‍താര. മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തില്‍ പ്രതിഫലത്തുക രണ്ട് കോടി വര്‍ദ്ധിപ്പിച്ചിരിപ്പിക്കുന്നത്.
പത്ത് കോടിയായിരുന്നു ജവാനില്‍ നയന്‍താരയുടെ പ്രതിഫലം. ‘കെഎച്ച് 234’ല്‍ 12 കോടിയാണ് നയന്‍താരയുടെ പ്രതിഫലം. ജവാന് മുമ്പ് നയന്‍താര അഭിനയിച്ച ‘കണക്ട്’ എന്ന ചിത്രത്തില്‍ 8 കോടിയായിരുന്നു പ്രതിഫലം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2016ല്‍ വാങ്ങിയിരുന്ന പ്രതിഫലത്തേക്കാള്‍ ആറ് മടങ്ങാണ് നയന്‍സിന്റെ ഇപ്പോഴത്തെ പ്രതിഫലം.
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രതിഫല തുകയില്‍ നയന്‍താരയ്ക്ക് മുന്നിലുള്ളത്. 15 മുതല്‍ 30 കോടി വരെയാണ് ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവരുടെ പ്രതിഫലം. 200 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഢംബര വാഹനങ്ങളും വസതികളുമെല്ലാം നയന്‍താരയ്ക്ക് സ്വന്തമായുണ്ട്. തെന്നിന്ത്യയില്‍ പ്രൈവറ്റ് ജെറ്റുള്ള ഏക നടിയാണ് നയന്‍താര. കുടുംബത്തിനൊപ്പമുള്ള യാത്രകള്‍ക്കെല്ലാം പ്രൈവറ്റ് ജെറ്റ് ആണ് നയന്‍താര ഉപയോഗിക്കാറ്.
അതേസമയം, 36 വര്‍ഷത്തിന് ശേഷമാണ് മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കാന്‍ പോകുന്നത്. നവംബര്‍ 7ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടും. ടീസറിനായുള്ള പ്രമോ ഷൂട്ടിലാണ് കമല്‍ ഹാസന്‍ ഇപ്പോള്‍. ബോഡി ഡബിള്‍ വച്ചാണ് താരത്തിന്റെ ഷൂട്ട് ചിത്രീകരിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.