നയന്‍താര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് മുക്കൂത്തി അമ്മന്‍ 2 ഒരുക്കുന്നത്. സിനിമയുടെ പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. ഈ ചടങ്ങില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് നയന്‍താരയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
മുക്കൂത്തി അമ്മന്‍ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാന്‍ നയന്‍താര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയില്‍ നിര്‍മാതാവ് ഇഷരി കെ ഗണേഷ് പറഞ്ഞത്. നടി മാത്രമല്ല നടിയുടെ കുട്ടികള്‍ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയന്‍താര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് പൊതുവില്‍ ഒരു സിനിമയ്ക്കായി നയന്‍താര വാങ്ങിക്കുന്ന പ്രതിഫലമാണിത്.