സുധ കൊങ്ങര ചിത്രം; സൂര്യയുടെ നായികയായി നസ്രിയ താരത്തിന്‍റെ 43-ാമത്തെ ചിത്രമായതിനാല്‍ സൂര്യ 43 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്

മലയാളി താരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത്. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യ 43ല്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

New Update
nazriya

ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്നു. സുധയുടെ പേരിടാത്ത ചിത്രത്തില്‍ സൂര്യയാണ് നായകന്‍. താരത്തിന്‍റെ 43-ാമത്തെ ചിത്രമായതിനാല്‍ സൂര്യ 43 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

Advertisment

 

മലയാളി താരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത്. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യ 43ല്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടെ മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ദുല്‍ഖര്‍ വിസമ്മതിക്കുകയും പകരം മതിയായ സൂചനകൾ നൽകിക്കൊണ്ട് മറുപടിയായി പുഞ്ചിരിക്കുകയും ചെയ്തു.

"സൂരറൈ പോട്രുവുമായി താരതമ്യപ്പെടുത്തുമ്പോൾ എന്‍റെ അടുത്ത പ്രോജക്റ്റ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്, പക്ഷേ ഇതൊരു ബയോപിക് അല്ല. ഇതൊരു സിനിമയാണ്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും. ഇത് എന്‍റെ പാഷൻ പ്രോജക്‌റ്റാണെന്ന് ഞാൻ കരുതുന്നു, സൂര്യയും അതിൽ ഒരുപോലെ ആവേശത്തിലാണ്." സുധ ഒരു തമിഴ് മാധ്യമത്തോട് പറഞ്ഞു.

surya movies nazriya-nazim
Advertisment