നടന്‍ വിജയകാന്തിന്റെ വിയോഗം; തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടിഗര്‍ സംഘത്തിന്റെ പേര് മാറ്റാന്‍ ആവശ്യം

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബര്‍ 28ന് രാവിലെയാണ് അന്തരിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
nadigar sangam.jpg

മിഴ് അഭിനേതാക്കളുടെ സംഘടനയായ നടിഗര്‍ സംഘത്തിന്റെ പേര് മാറ്റാന്‍ ആവശ്യം. അന്തരിച്ച നടന്‍ വിജയകാന്തിന്റെ സ്മരണാര്‍ത്ഥം പേര് മാറ്റണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 2000 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്.

Advertisment

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബര്‍ 28ന് രാവിലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്‌കരിച്ചു. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.2006ല്‍ വിജയകാന്ത് സ്ഥാനമൊഴിയുമ്പോള്‍ ഒരു കോടി രൂപയുടെ ബാങ്ക് നിക്ഷേപം നടിഗര്‍ സംഘത്തിനുണ്ടായിരുന്നു. നൃത്തസംവിധായകനും നടനുമായ ജാഗ്വാര്‍ തങ്കമാണ് പേര് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്.

450 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്ന നടിഗര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ ആശയങ്ങളും ധനസമാഹരണ പരിപാടികളുമാണ് സംഘടനയെ കടബാധ്യതയില്‍ നിന്ന് രക്ഷിച്ചത്. അഭിനേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു.

nadigar sangham vijayakanth
Advertisment