മോഹന്‍ലാല്‍ സാര്‍ കഥ കേള്‍ക്കാതെയാണ്‌ ജയിലറില്‍ വന്നത്, രജിനി ഉണ്ടല്ലോ കഥ പറയണ്ട എന്നാണ് പറഞ്ഞത്: നെല്‍സണ്‍

ജയിലര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് നെല്‍സണ്‍ സംസാരിച്ചത്.

New Update
nelson lal

കഥ കേള്‍ക്കാതെയാണ് മോഹന്‍ലാലും ജാക്കി ഷ്രോഫും ‘ജയിലര്‍’ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞതെന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലിപ് കുമാര്‍. കാമിയോ റോളിലാണ് മോഹന്‍ലാലും ജാക്കി ഷ്രോഫും ചിത്രത്തില്‍ വേഷമിടുന്നത്. മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment

ജാക്കി ഷ്രോഫിനോട് കഥ പറയാന്‍ ചെന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ രജിനി ഉണ്ടല്ലോ കഥ പറയണ്ട എന്നാണ് പറഞ്ഞത് എന്നാണ് നെല്‍സണ്‍ പറയുന്നത്. ജയിലര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് നെല്‍സണ്‍ സംസാരിച്ചത്. മോഹന്‍ലാലിനോട് സംസാരിക്കണമെന്ന് വിചാരിച്ചിക്കുമ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

”പിന്നെ മോഹന്‍ലാല്‍ സാര്‍, അദ്ദേഹത്തോട് ഞാന്‍ സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും അദ്ദേഹം എന്നെ വിളിച്ചു. എപ്പോഴാണ് ഞാന്‍ ഷൂട്ടിംഗിന് വരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് തോന്നുന്നത് പുള്ളിയും രജിനി സാര്‍ ഉള്ളതുകൊണ്ടാണ് വരുന്നത്, അല്ലാതെ കഥ കേട്ടിട്ടല്ല.”

”പക്ഷെ അത് കൊണ്ടൊന്നും നമ്മള്‍ അവരെ മിസ് യൂസ് ചെയ്യാന്‍ പാടില്ല. കറക്ടായിട്ട് കാസ്റ്റ് ചെയ്യണം. അതിന് വേണ്ടി അവര്‍ക്കായി എല്ലാം ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്” എന്നാണ് നെല്‍സണ്‍ പറയുന്നത്. അതേസമയം, രജനികാന്തിന്റെ 169-ാം ചിത്രമായാണ് ജയിലര്‍ വരുന്നത്.

തമന്നയാണ് ചിത്രത്തില്‍ നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.

mohanlal latest news jailer nelson rajanikant
Advertisment