'വാമികയ്ക്ക് കുഞ്ഞനുജൻ എത്തി'; വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മയ്ക്കും ആൺകുഞ്ഞ്

രണ്‍വീര്‍ സിംഗ്, വാണി കപൂര്‍ തുടങ്ങി നിരവധി താരങ്ങളും ആരാധകരും പോസ്റ്റില്‍ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു.

New Update
virat anushka child.jpg

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 15ന് ആണ്‍കുഞ്ഞ് ജനിച്ചതായി വിരാടും അനുഷ്‌കയും ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫിസിക്കല്‍ ബോഡി (ഭൗതിക ശരീരം) എന്നര്‍ത്ഥം വരുന്ന 'കായ' എന്ന ഹിന്ദി വാക്കില്‍ നിന്നാണ് അകായ് എന്ന പേരുണ്ടായത്. 

വിരാടിന്റേയും അനുഷ്‌കയുടേയും പോസ്റ്റ് ഇങ്ങനെ

Advertisment

'വളരെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും, ഫെബ്രുവരി 15 ന്, വാമികയുടെ കുഞ്ഞ് സഹോദരന്‍, ഞങ്ങളുടെ കുഞ്ഞ് അകായെ  ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്! ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത്, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ക്കുണ്ടാകണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സ്നേഹവും നന്ദിയും, വിരാട് & അനുഷ്‌ക.'

രണ്‍വീര്‍ സിംഗ്, വാണി കപൂര്‍ തുടങ്ങി നിരവധി താരങ്ങളും ആരാധകരും പോസ്റ്റില്‍ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു. അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരില്‍ നിന്ന് മറച്ചുവച്ച് സര്‍പ്രൈസായാണ് താരങ്ങള്‍ കുഞ്ഞ് ജനിച്ചകാര്യം ആരാധകരെ അറിയിച്ചത്. വര്‍ഷങ്ങളായുള്ള പ്രണയത്തിനു ശേഷം 2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021 ജനുവരിയിലാണ് മകള്‍ വാമികയെ ദമ്പതികള്‍ സ്വാഗതം ചെയ്തത്.

anushkasharma virat kohli
Advertisment