മുംബൈ പോലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറായ ഞാനെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി: നിഹാൽ

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയയാണ് പൃഥ്വിരാജിനെയും നിഹാലിനെയും കണക്റ്റ് ചെയ്യുന്നത്.

author-image
ഫിലിം ഡസ്ക്
New Update
nihal pillai.jpg


പൃഥിരാജിന്റെ കരിയര്‍ ഗ്രാഫില്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന സിനിമയാണ് 2013 ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസ്. ഗേ പോലീസ് ഓഫീസറായി നടന്‍ എത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. മികച്ച വിജയം നേടിയ സിനിമ വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഗേ പാര്‍ട്ണറായി എത്തിയത് നടന്‍ നിഹാല്‍ പിള്ള ആയിരുന്നു. നടി പ്രിയ മോഹന്റെ ഭര്‍ത്താവായ നിഹാല്‍ പിള്ള പൃഥ്വിരാജിന്റെ ബന്ധു കൂടിയാണ്. 

Advertisment

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയയാണ് പൃഥ്വിരാജിനെയും നിഹാലിനെയും കണക്റ്റ് ചെയ്യുന്നത്. എന്നാല്‍ മുംബൈ പോലീസില്‍ തന്റെ ഗേ ഫ്രണ്ടായി എത്തുന്നത് കോ ബ്രദറായ നിഹാല്‍ ആണെന്ന് പൃഥ്വിരാജ് അറിയുന്നത് ലൊക്കേഷനില്‍ വച്ചാണ്. ആ കാര്യം പൃഥ്വിയില്‍ നിന്നും മറച്ചുവച്ച് സര്‍പ്രൈസായി അവതരിപ്പിക്കാമെന്നത് സംവിധായകന്‍ റോഷന്റെ ആശയമായിരുന്നുവെന്ന് നിഹാല്‍ പറയുന്നു. 

നിഹാലിന്റെ വാക്കുകള്‍ ഇങ്ങനെ

അന്ന് രാജുവിനു അറിയില്ലായിരുന്നു ഞാന്‍ ആണ് വരുന്നതെന്ന്. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ റോഷന്‍ പറഞ്ഞു, 'ഇപ്പോള്‍ രാജുവിനോട് പറയേണ്ട, നമുക്ക് സെറ്റില്‍ വച്ച് റിവീല്‍ ചെയ്യാം എന്ന്.  കോ ബ്രദര്‍ എന്ന രീതിയില്‍ ഒരു ഷോക്കാവട്ടെ' എന്ന്. സെറ്റില്‍ വച്ചുകണ്ടപ്പോള്‍ രാജു, നീയെന്താ ഇവിടെ എന്നു പറഞ്ഞു അന്തം വിട്ടു നില്‍ക്കുകയായിരുന്നു. ആ കഥാപാത്രം ചെയ്യുന്നത് ഞാനാണെന്നു പറഞ്ഞപ്പോള്‍ അയ്യോ...എന്നു പറഞ്ഞ് രാജു തലയില്‍ കൈ വച്ചുപോയി.' 

ജീവിതത്തില്‍ കൃത്യമായ വിഷനുണ്ടാവും രാജുവിന്, അതെല്ലാം പുള്ളി അച്ചീവ് ചെയ്തുകൊണ്ടേയിരിക്കും. ഇപ്പോള്‍ ചിലപ്പോള്‍ അടുത്ത ടാര്‍ഗറ്റ് രാജു സെറ്റ് ചെയ്തുകാണുമെന്നും നിഹാല്‍ പറഞ്ഞു. അതേസമയം, സുപ്രിയ മേനോനെ നല്ലൊരു മാനേജര്‍ എന്നാണ് നിഹാലും ഭാര്യ പ്രിയ മോഹനും വിശേഷിപ്പിക്കുന്നത്. 'എല്ലാത്തിനെ കുറിച്ചും നല്ല അറിവാണ് ആള്‍ക്ക്. അറിയാത്ത കാര്യങ്ങളാണെങ്കിലും അതിനെ കുറിച്ച് നന്നായി പഠിക്കും. കഠിനാധ്വാനിയാണ്. ഫീല്‍ഡില്‍ ഇറങ്ങി കഷ്ടപ്പെട്ട് എല്ലാം പഠിച്ചെടുക്കും. ' അവര്‍ പറഞ്ഞു. 

prithviraj nihal pillai MUMBAI POLICE
Advertisment