/sathyam/media/media_files/2026/01/01/nivin-pauly-759-2026-01-01-14-34-58.jpg)
2025-ലെ നിവിന്‍ പോളിയുടെ ഒരേയൊരു ചിത്രമാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായ. നിവിന്‍ ചിത്രം ബോക്‌സ്ഓഫീസില്‍ തേരോട്ടം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തോടെ 2026ല്‍ വമ്പന്‍ പ്രോജക്ടുകളാണ് നിവിന്‍ പോളിക്കായി അണിയറയില്‍ ഒരുങ്ങുന്നത്. സര്‍വം മായ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണു നിവിനും. ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് 2026ലെ നിവിന്‍ ചിത്രങ്ങള്‍:
1. ഡിയര്‍ സ്റ്റുഡന്റ്‌സ്
നവാഗതരായ സന്ദീപ് കുമാര്‍-ജോര്‍ജ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാമ്പസ് ഡ്രാമയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി ഒരു സ്റ്റുഡന്റ് ലീഡറായോ ക്യാമ്പസ് പശ്ചാത്തലത്തിലോ എത്തുന്നു എന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നിവിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.
2. ശഖരവര്‍മ രാജാവ്
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ മറ്റൊരു ബിഗ് ബജറ്റ് സിനിമയാണ്. റോയല്‍ ടച്ചുള്ള ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഇതെന്ന് സൂചനകളുണ്ട്.
അണിയറയില്‍ ഒരുങ്ങുന്ന നിവിന്‍ ചിത്രങ്ങളുടെ പുതിയവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us