/sathyam/media/media_files/2026/01/18/sarvam-maya-2026-01-18-16-06-50.jpg)
മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ അവിസ്മരണീയമായ തിരിച്ചുവരവ് അടയാളപ്പെടുത്തി ‘സർവ്വം മായ’ കുതിപ്പ് തുടരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി ചിത്രം റിലീസ് ചെയ്ത് 24 ദിവസങ്ങൾ പിന്നിടുമ്പോൾ 141 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്.
ഇതോടെ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ‘പ്രേമലു’വിനെ പിന്നിലാക്കി ചിത്രം ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ ‘ലൂസിഫറി’ന്റെ റെക്കോർഡും ഈ ചിത്രം മറികടന്നിരുന്നു.
നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ ‘സർവ്വം മായ’ ഇപ്പോൾ 150 കോടി എന്ന നാഴികക്കല്ലിന് അരികിലെത്തി നിൽക്കുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം നാലാം വാരത്തിലും മികച്ച ഒക്കുപ്പൻസിയാണ് നിലനിർത്തുന്നത്. നിലവിൽ തമിഴ്‌നാട്ടിലടക്കം സ്ക്രീനുകൾ കുറവാണെങ്കിലും പ്രദർശിപ്പിക്കുന്ന ഇടങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ട്രാക്കർമാരുടെ കണക്ക് പ്രകാരം 24-ാം ദിവസം മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 1.45 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us