Advertisment

ജീവിതം പോരാട്ടമാക്കിയ 'ഒ ബേബി'; ഒറ്റയ്ക്ക് പടപൊരുതുന്ന ബേബിയുടെ കഥ

author-image
ഫിലിം ഡസ്ക്
New Update
O BABY.jpg

വലിയൊരു തോട്ടവും അവിടെയൊരു മുതലാളിയും, അയാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരുകൂട്ടം തൊഴിലാളികള്‍. ഈ തോട്ടത്തിന്റെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യുന്നത് ബേബിയാണ്. എന്നാല്‍ ഒരു ദിവസം മുതലാളിക്ക് ബേബി ശത്രുവാകുന്നു. പിന്നീട് ശക്തനായ മുതലാളിക്കെതിരെ തന്റെ കുടുംബത്തിന് വേണ്ടി ഒറ്റയ്ക്ക് പടപൊരുതുന്ന ബേബിയുടെ കഥ പറയുകയാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഒ ബേബി. 

Advertisment

ബിജു മേനോന്‍ നായകനായ 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന് ശേഷം രഞ്ജന്‍പ്രമോദ്  സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ദിലീഷ് പോത്തനാണ് ടൈറ്റില്‍ കഥാപാത്രമായ ബേബിയായി എത്തുന്നത്. 

കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രണയവും പകയും രാഷ്ട്രീയവും ചിത്രത്തില്‍ ഉണ്ട് . മുതലാളിമാരുടെ പണത്തിനും അധികാരത്തിനും കീഴെ വീര്‍പ്പുമുട്ടി കഴിയേണ്ടി വരുന്ന ജീവിതങ്ങളും ഒടുവില്‍ അവരുടെ ശബ്ദം ഉയരുന്നതും ചിത്രത്തില്‍ കാണാം.

കോവിഡ് കാലം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്.  ബേബിയുടെ മകന്‍ ബേസിലും തിരുവാച്ചോല തറവാട്ടിലെ പുതിയ തലമുറയിലെ മിനിയും തമ്മിലുള്ള സൗഹൃദത്തിന് ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഇവരുടെ സൗഹൃദം ചിലരെ അലോസരപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ക്കത് ഭയമാണ്. രണ്ട് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം കലഹത്തിലേയ്ക്ക് വഴിമാറുന്നതിനാണ് പിന്നീട് പ്രേക്ഷകര്‍ സാക്ഷിയാകുന്നത്. 

ബേബി എന്ന കഥാപാത്രം ദിലീഷ് പോത്തന്‍ ഭംഗിയാക്കി. അരുണ്‍ ചാലില്‍ ആണ് ഛായാഗ്രഹണം. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചത്.

Advertisment