ഒടിടിയില്‍ ഹിറ്റുകളുടെ മഹോത്സവം: ഡല്‍ഹി ക്രൈം സീസണ്‍ 3, ദശാവതാര്‍, ജോളി എല്‍എല്‍ബി 3, ജുറാസിക് വേള്‍ഡ്: റീബര്‍ത്ത് ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍

ഡല്‍ഹി ക്രൈം സീസണ്‍ 3, ജോളി എല്‍എല്‍ബി 3 മുതല്‍ ദശാവതാര്‍, ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്, ഡൈനാമൈറ്റ് കിസ് ഉള്‍പ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങളും സീരീസുകളും പ്രേക്ഷകരുടെ സ്വീകരണമുറിയിലെത്തുന്നു.

author-image
ഫിലിം ഡസ്ക്
New Update
ott

ഒടിടിയില്‍ ഹിറ്റുകളുടെ മഹോത്സവം: ഡല്‍ഹി ക്രൈം സീസണ്‍ 3, ദശാവതാര്‍, ജോളി എല്‍എല്‍ബി 3, ജുറാസിക് വേള്‍ഡ്: റീബര്‍ത്ത് ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍

Advertisment

ഒടിടിയില്‍ പുതിയ ഹിറ്റ് സിനിമകളും പരമ്പരകളും പ്രദര്‍ശനത്തിന്. ഡല്‍ഹി ക്രൈം സീസണ്‍ 3, ജോളി എല്‍എല്‍ബി 3 മുതല്‍ ദശാവതാര്‍, ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്, ഡൈനാമൈറ്റ് കിസ് ഉള്‍പ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങളും സീരീസുകളും പ്രേക്ഷകരുടെ സ്വീകരണമുറിയിലെത്തുന്നു.

ഈ ആഴ്ച സ്ട്രീം ചെയ്യുന്ന മികച്ച സിനിമകള്‍ ഇതാ: 

1. ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്

jura

ഡിസ്നി ഹോട്ട്സ്റ്റാറില്‍ നവംബര്‍ 14 മുതല്‍

ഗാരെത്ത് എഡ്വേര്‍ഡ്‌സ് സംവിധാനം ചെയ്ത ചിത്രം, ജുറാസിക് വേള്‍ഡിന്റെ തുടര്‍ച്ചയാണ്. പുതിയ സാഹസികതകളും സങ്കീര്‍ണതകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ജുറാസിക് വേള്‍ഡ്: റീബര്‍ത്ത്.

ജൂലൈ രണ്ടിന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ജീവന്‍രക്ഷാമരുന്ന് വികസിപ്പിക്കുന്നതിനായി വലിയ ദിനോസറുകളില്‍നിന്ന് (ടൈറ്റാനോസോറസ്, ക്വെറ്റ്‌സാല്‍കോട്ടസ്, മൊസാസോറസ്) ഡിഎന്‍എ സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കുക എന്ന ദൗത്യവുമായി എത്തുന്ന സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2. ഡല്‍ഹി ക്രൈം സീസണ്‍ 3

del


നെറ്റ്ഫ്‌ളിക്‌സില്‍ നവംബര്‍ 13 മുതല്‍


ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയും അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള ക്രൈംഡ്രാമയാണ് ഡല്‍ഹി ക്രൈം സീസണ്‍ 3. പ്രേക്ഷകരുടെ പ്രിയതാരം ഷെഫാലി ഷാ ഡിഐജി വര്‍തിക ചതുര്‍വേദിയായി തിരിച്ചെത്തുന്നു.

3. ഡൈനാമിറ്റ് കിസ്

dy


നെറ്റ്ഫ്‌ളിക്‌സില്‍ നവംബര്‍ 12 മുതല്‍


ദക്ഷിണ കൊറിയന്‍ ചിത്രങ്ങളും പരമ്പരകളും ഇന്ത്യന്‍ യുവതയുടെ ഭാഗമായി മാറിയിരിക്കുന്നു. വിവിധ ഡിജിറ്റല്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന കൊറിയന്‍ ചിത്രങ്ങള്‍ ചലച്ചിത്രപ്രേമികള്‍ ആഘോഷംപോലെ ഏറ്റെടുക്കാറുണ്ട്.

റൊമാന്റിക് കോമഡി-ഡ്രാമ ഡൈനാമിറ്റ് കിസ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഗോ ഡാ-റിം എന്ന അവിവാഹിതയായ സ്ത്രീ തന്റെ ജോലി ഉറപ്പാക്കാന്‍ വിവാഹിതയാണെന്ന് നടിക്കുകയും തന്റെ ബോസുമായി അടുക്കുകയും ചെയ്യുന്നു. ഇരുവരും തമ്മിലുണ്ടാകുന്ന ആകസ്മിക ചുംബനത്തെത്തുടര്‍ന്ന് കഥാഗതിയില്‍ വന്‍ ട്വിസ്റ്റ് സംഭവിക്കുന്നു. തുടര്‍ന്നുനടക്കുന്ന സംഭവങ്ങളാണ് ചിത്രം.

4. ബീംഗ് എഡ്ഡി

b


നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 12 മുതല്‍


എഡ്ഡി മര്‍ഫിയുടെ അഞ്ചു പതിറ്റാണ്ടുനീണ്ട സ്‌ക്രീന്‍ യാത്രയാണ് ഈ ഫീച്ചര്‍ ഡോക്യുമെന്ററി.  സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ അരങ്ങേറ്റം മുതല്‍ ഹോളിവുഡിലെ ഏറ്റവും പ്രശസ്തനായ ഹാസ്യനടന്മാരില്‍ ഒരാളായി മാറുന്നത് വരെയുള്ള സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ക്രിസ് റോക്ക്, ഡേവ് ചാപ്പല്‍, ജാമി ഫോക്‌സ്, കെവിന്‍ ഹാര്‍ട്ട് എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5. ദശാവതാരം

d


സീ 5 ല്‍ നവംബര്‍ 14 മുതല്‍


സുബോധ് ഖനോല്‍ക്കര്‍ സംവിധാനം ചെയ്ത മറാത്തി സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ദശാവതാരം.

ദിലീപ് പ്രഭാവല്‍ക്കര്‍, ഭരത് ജാദവ്, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവര്‍ വിശ്വാസവും നിഗൂഢതയും ധാര്‍മികതയും ഇതിവൃത്തമാകുന്ന സിനിമയില്‍ ഒന്നിക്കുന്നു. 

6. ജോളി എല്‍എല്‍ബി 3

jo


നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ നവംബര്‍ 14 മുതല്‍


സുഭാഷ് കപുറിന്റെ ലീഗല്‍ കോമഡിയുടെ മൂന്നാം ഭാഗത്തില്‍ അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും ഏറ്റുമുട്ടുന്നു. സൗരഭ് ശുക്ല, ഹുമ ഖുറേഷി, അമൃത റാവു എന്നിവരും അവരോടൊപ്പം ചേരുന്നു.

7. എ മെറി ലിറ്റില്‍ എക്‌സ്-മസ്

a

നെറ്റ്ഫ്‌ളിക്‌സില്‍ നവംബര്‍ 12 മുതല്‍


സ്റ്റീവ് കാര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ക്രിസ്മസ് റൊമാന്റിക് കോമഡി ചിത്രമാണ് എ മെറി ലിറ്റില്‍ എക്‌സ്-മസ്.

ഹോളി ഹെസ്റ്റര്‍ ആണ് ചിത്രത്തിന്റെ രചന. വിവാഹമോചിതരാകുന്ന ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് അവസാനമായി ക്രിസ്മസ് ആഘോഷിക്കുന്നു.

പക്ഷേ ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍, ഭര്‍ത്താവിന്റെ പുതിയ കാമുകി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അലീസിയ സില്‍വര്‍‌സ്റ്റോണ്‍, ഒലിവര്‍ ഹഡ്‌സണ്‍, ജമീല ജമീല്‍, പിയേഴ്‌സണ്‍ ഫോഡെ, ലിന്‍ഡ കാഷ്, മെലിസ ജോന്‍ ഹാര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment