/sathyam/media/media_files/2025/11/28/1604987-aaryan-1-1-2025-11-28-21-10-06.webp)
തെന്നിന്ത്യന്‍ സിനിമകളുടെ ആവേശപ്പൂരമായി ഒടിടി. സ്പോര്‍ട്സ് ഡ്രാമകള്‍, പീരിയോഡിക്കല്‍ നിഗൂഢതകള്‍, സസ്‌പെന്‍സ് ത്രില്ലറുകള്‍, ഫാമിലി ഡ്രാമകള്‍ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടിയില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്നത്.
1. എല്‍ (മലയാളം)
ഹൊറര്‍-ആക്ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, സ്ത്രീകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു കാണുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയായ രേണുകയെ ചുറ്റിപ്പറ്റിയാണ് ഈ അന്വേഷണാത്മക ഹൊറര്‍ ത്രില്ലര്‍ ചിത്രം നീങ്ങുന്നത്.
1980-കളില്‍ ഹംഗറിയിലും മറ്റു രാജ്യങ്ങളിലും നടന്ന ചില കേസുകളുമായി അന്വേഷണ ഉദ്യോഗസ്ഥ സമാനതകള്‍ കണ്ടെത്തുന്നു. വിഷ്ണു, അമൃത മേനോന്‍, ബിഗ് ബോസ് ഫെയിം സന്ധ്യ മനോജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/28/aaryan-ott-release-when-and-where-to-watch-vishnu-vishals-tamil-action-thriller-online-20251124093643-1637-2025-11-28-21-11-23.jpg)
2. ആര്യന്‍ (തമിഴ്)
തമിഴിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആര്യന്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എഴുത്തുകാരനായ നമ്പി എന്നയാള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ആര്യന്‍ പറയുന്നത്.
കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് എഴുത്തുകാരന്‍ ഓരോ ഇരയുടെയും പേര് വെളിപ്പെടുത്തുന്നത്. ഭീഷണി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുമ്പോള്‍, ഇരകളെ രക്ഷിക്കാന്‍ ഓഫീസര്‍ നടത്തുന്ന സാഹസികമായ ശ്രമങ്ങളും ചിത്രം പറയുന്നു. വിഷ്ണു വിശാല്‍, സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, താരക് പൊന്നപ്പ, രാജ റാണി പാണ്ഡ്യന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
/sathyam/media/post_attachments/cinemaexpress/2025-10-31/1v17rcb4/et00468153-egfmbflfkl-landscape-724135.avif)
3. ആണ്‍ പാവം പൊള്ളാത്തത് (തമിഴ്)
ഐടി പ്രൊഫഷണലായ ശിവന്റെയും പുരോഗമനവാദിയായ ഭാര്യയുടെയും കഥയാണ് ആണ്‍ പാവം പൊള്ളാത്തത് പറയുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ഘട്ടംവരെ സിനിമയെത്തുന്നു.
കോടതിമുറിയിലെ രംഗങ്ങളിലൂടെയും ഗാര്‍ഹിക സംഘര്‍ഷങ്ങളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. റിയോ രാജ്, മാളവിക മനോജ്, ആര്‍ജെ വിഘ്‌നേശ്കാന്ത്, ഷീല രാജ്കുമാര്‍, ജെന്‍സണ്‍ ദിവാകര്‍, എ. വെങ്കിടേഷ്, രാജാ റാണി പാണ്ഡ്യന്‍, ഉമാ രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു.
/sathyam/media/post_attachments/content/wp-content/uploads/2025/10/Mass-Jathara-tel-612578.webp)
4. മാസ് ജതാര (തെലുങ്ക്)
തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ മാസ് ജതാര ആരാധകര്‍ ആഘോഷിച്ച ചിത്രമാണ്. നീതിബോധമുള്ള ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ലഹരിമാഫിയയുമായുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇതിനിടയിലെ നായകന്റെ പ്രണയവും കുടുംബസംഘര്‍ഷങ്ങളും മാസ് ജതാരയുടെ ഭാഗമാകുന്നു.
രവി തേജയ്‌ക്കൊപ്പം ശ്രീലീല, രാജേന്ദ്ര പ്രസാദ്, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.
/sathyam/media/post_attachments/photo/101520542-105269.jpeg)
5. റോണി (കന്നഡ)
കന്നഡിയിലെ പ്രേക്ഷകപ്രീതി നേടിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് റോണി. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകമാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ്, സമീക്ഷ, അപൂര്‍വ, പി രവിശങ്കര്‍, ഉഗ്രം മഞ്ജു, യാഷ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സീ5-ല്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us