മലയാള സിനിമകളുടെ ഒടിടി ഉത്സവം. പ്രണവ് മോഹന്‍ലാല്‍, രശ്മിക മന്ദാന ചിത്രങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയില്‍

റിലീസുകള്‍ക്ക് പുറമേ, മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളും ഈ ആഴ്ച ഒടിടിയില്‍ എത്തുന്നുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
images

യുവതാരം പ്രണവ് മോഹന്‍ലാലിന്റെ ഡീയെസ് ഈറെ, അല്‍ത്താഫ് സലീമിന്റെ കമ്യൂണിസ്റ്റ് പച്ച, മൊഴിമാറ്റം ചെയ്‌തെത്തിയ രശ്മിക മന്ദാനയുടെ ദി ഗേള്‍ഫണ്ട് എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

Advertisment

1. ഡീയെസ് ഈറെ 
അഭിനേതാക്കള്‍: പ്രണവ് മോഹന്‍ലാല്‍, സുസ്മിത ഭട്ട്, ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, ശ്രീധന്യ, മദന്‍ ബാബു, സുധാ സുകുമാരി, ഷൈന്‍ ടോം ചാക്കോ
സംവിധായകന്‍: രാഹുല്‍ സദാശിവന്‍
വിഭാഗം: ഹൊറര്‍ ത്രില്ലര്‍
സിനിമയുടെ ദൈര്‍ഘ്യം: 1 മണിക്കൂര്‍ 53 മിനിറ്റ്
സ്ട്രീമിങ് പ്ലാറ്റ്‌ഫോം: ജിയോഹോട്ട്സ്റ്റാര്‍.

തന്നിഷ്ടപ്രകാരം ജീവിക്കുന്ന ഒരു ഇന്ത്യന്‍-അമേരിക്കന്‍ വാസ്തുശില്പിയുടെ മകന്‍ രോഹന്റെ (പ്രണവിന്റെ കഥാപാത്രം) കഥയാണ് ഡീയെസ് ഈറെ പറയുന്നത്.

ഒരിക്കല്‍ അയാള്‍ പ്രണയത്തിലായിരുന്ന കനി എന്ന പെണ്‍കുട്ടി മരിക്കുമ്പോള്‍ അയാളുടെ സമ്പന്ന ജീവിതം ദുരിതപൂര്‍ണമായി മാറുന്നു. സംസ്‌കാര ചടങ്ങില്‍, അവളുടെ ഓര്‍മയ്ക്കായി രോഹന്‍ അവളുടെ മുടിയില്‍ ചൂടുന്ന ക്ലിപ്പ് എടുത്ത് വീട്ടിലേക്ക് മടങ്ങുന്നു.

പക്ഷേ, കനിയുടെ ആത്മാവ് അവനെ വേട്ടയാടാന്‍ തുടങ്ങുന്നു. അവന്റെ മുടിയില്‍ തലോടുകയും, ചിലങ്കയുടെ ശബ്ദം പുറപ്പെടുവിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ പോലും അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പരിഭ്രാന്തനായ രോഹന്‍, മന്ത്രവാദിയായ മധുസൂദനന്‍ പോറ്റിയുടെ സഹായത്തോടെ ഉത്തരങ്ങള്‍ തേടുന്നു. രോഹന്‍ പ്രേതബാധയില്‍നിന്ന് രക്ഷപ്പെടുമോ, എന്തിനാണ് അവനെ ദുഷ്ടാത്മാവ്  ലക്ഷ്യമിടുന്നതെന്നും ഡീയെസ് ഈറെ പറയുന്നു.

2. ദി ഗേള്‍ഫ്രണ്ട് (മലയാളം-ഡബ്)
അഭിനേതാക്കള്‍: രശ്മിക മന്ദാന, ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവല്‍, രാഹുല്‍ രവീന്ദ്രന്‍, റാവു രമേഷ്, രോഹിണി മൊല്ലേട്ടി
സംവിധായകന്‍: രാഹുല്‍ രവീന്ദ്രന്‍
വിഭാഗം: റൊമാന്റിക് ഡ്രാമ
സിനിമയുടെ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 30 മിനിറ്റ്
സ്ട്രീമിംഗ് തീയതി: ഡിസംബര്‍ 5, 2025
സ്ട്രീമിങ് പ്ലാറ്റ്‌ഫോം: നെറ്റ്ഫ്‌ളിക്‌സ്

രശ്മിക മന്ദാന പ്രധാന വേഷത്തില്‍ എത്തുന്ന പ്രണയചിത്രമാണ് ദി ഗേള്‍ഫ്രണ്ട്. അച്ഛന്റെ കീഴില്‍ വളര്‍ന്ന ഭൂമാദേവി എന്ന പെണ്‍കുട്ടി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഹൈദരാബാദിലെ കോളജില്‍ ചേരുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതേ കോളജിലെ വിദ്യാര്‍ഥിയായ വിക്രമുമായി ഭൂമയ്ക്കു സൗഹൃദമുണ്ടാകുന്നു.

തുടക്കത്തില്‍ ഭൂമ മടിച്ചെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. താമസിയാതെ, വിക്രം പ്രശ്‌നക്കാരനാണെന്ന് ഭൂമ മനസിലാക്കുന്നു. തുടര്‍ന്ന്, വിഷലിപ്തമായ ബന്ധത്തില്‍നിന്ന് ഭൂമയ്ക്ക് മോചനം നേടേണ്ടിവരുന്ന പ്രക്ഷുബ്ധമായ യാത്രയാണ് സിനിമ പറയുന്നത്.

3. കമ്യൂണിസ്റ്റ് പച്ച 
അഭിനേതാക്കള്‍: നസ്ലിന്‍ ജമീല സലീം, അല്‍ത്താഫ് സലിം, സജിന്‍ ചെറുകയില്‍, സക്കറിയ, രഞ്ജി കാങ്കോല്‍
സംവിധായകന്‍: ഷമീം മൊയ്തീന്‍
സിനിമയുടെ ദൈര്‍ഘ്യം: 1 മണിക്കൂര്‍ 56 മിനിറ്റ്
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: സൈന പ്ലേ

കോവിഡ്-19 മഹാമാരിയുടെ സമയത്ത്, നിരവധി പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിരാശബാധിതനായ വാഹിദ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് കമ്യൂണിസ്റ്റ് പച്ച അഥവ അപ്പ പറയുന്നത്. നാട്ടിലേക്കു മടങ്ങിയ വാഹിദ് തന്റെ പഴയ സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കുമ്പോള്‍, സമൂഹത്തിനുള്ളിലെ അന്തര്‍ലീനമായ സംഘര്‍ഷങ്ങളെ നേരിടേണ്ടിവരുന്നു. 

ഈ റിലീസുകള്‍ക്ക് പുറമേ, മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളും ഈ ആഴ്ച ഒടിടിയില്‍ എത്തുന്നുണ്ട്.

Advertisment