/sathyam/media/media_files/2025/11/10/ott-2025-11-10-21-01-50.jpg)
രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധര്‍ 1000 കോടി പിന്നിട്ട് ആഗോളഹിറ്റ് ആയി മാറിയിരിക്കുകയാണ്. സ്പൈ ത്രില്ലറുകളുടെ തരംഗത്തില്‍, ഒടിടിയില്‍ സ്പൈ ത്രില്ലറുകള്‍ തേടിയെത്തുന്ന കാഴ്ചക്കാരുടെ എണ്ണവും വര്‍ധിക്കുന്നു. ഒടിടിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ അഞ്ച് സ്പൈ ത്രില്ലറുകള്‍, തീര്‍ച്ചയായും കാണണം.
1. ഫാന്റം
സെയ്ഫ് അലി ഖാന്‍, കത്രീന കൈഫ്, മുഹമ്മദ് സീഷാന്‍ അയ്യുബ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കബീര്‍ ഖാന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പ്രൈം വീഡിയോ ഇന്ത്യയില്‍ കാണാം. രണ്ടു മണിക്കൂര്‍ 27 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 2015 ഓഗസ്റ്റ് 28ന് ആണ് ചിത്രം റിലീസ് ചെയ്തത്.
2. ഖുഫിയ
തബു, അലി ഫസല്‍, ആശിഷ് വിദ്യാര്‍ഥി, വാമിഖ ഗബ്ബി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍. വിശാല്‍ ഭരദ്വാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ടു മണിക്കൂര്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ഖുഫിയ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്നു. 2023 ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
3. ബേബി
അക്ഷയ് കുമാര്‍, കേ കേ മേനോന്‍, ഡാനി ഡെന്‍സോങ്പ, തപ്സി പന്നു, അനുപം ഖേര്‍, റാണ ദഗുബതി, മാധുരിമ തുളി എന്നിവരാണ് ബേബിയിലെ പ്രധാനകഥാപാത്രങ്ങള്‍. നീരജ് പാണ്ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ടു മണിക്കൂര്‍ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സീ5-ല്‍ കാണാം. ഇന്ത്യന്‍ സിനിമയിലെ മികച്ച സ്പൈ ചിത്രങ്ങളിലൊന്നായി ബേബി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന തീവ്രവാദികളെ കണ്ടെത്താനും ഇല്ലാതാക്കാനുമുള്ള ദൗത്യത്തിലുള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് സ്‌ക്വാഡിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നീങ്ങുന്നത്. 2015 ജനുവരി 23ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
4. മദ്രാസ് കഫേ
2013 ഓഗസ്റ്റ് 23ന് റിലീസ് ചെയ്ത ചിത്രമാണ് മദ്രാസ് കഫേ. ജോണ്‍ എബ്രഹാം, നര്‍ഗിസ് ഫക്രി, റാഷി ഖന്ന, ഷീല്‍ കൗര്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷൂജിത് സിര്‍കാര്‍ ആണ്. രണ്ടു മണിക്കൂര്‍ പത്തു മിനിറ്റ് സമയമുള്ള ഹിറ്റ് ചിത്രം നെറ്റ്ഫ്ളിക്സില്‍ കാണാം.
5. റാസി
ആലിയ ഭട്ട്, വിക്കി കൗശല്‍, രജിത്കുമാര്‍, ശിഷിര്‍ ശര്‍മ എന്നിവരാണ് റാസിയിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ടു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ മേഘ്ന ഗുല്‍സാര്‍ ആണ്. പ്രൈം വീഡിയോ ഇന്ത്യയില്‍ ചിത്രം കാണാം. 2018 മേയ് 11ന് റീലിസ് ചെയ്ത ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us