സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന 'പടക്കളം'ഫസ്റ്റ് ലുക്ക് പുറത്ത്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന 'പടക്കളം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

author-image
മൂവി ഡസ്ക്
New Update
padakkalam 111

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന 'പടക്കളം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

Advertisment

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്‌സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്. ഫ്രൈഡേ ഫിലിം ഹൌസ് നിര്‍മ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങള്‍ വഴി അവര്‍ അവതരിപ്പിച്ച പുതുമുഖ സംവിധായകരില്‍ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്.

Advertisment