Advertisment

രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് അറിയാം, വിമര്‍ശിക്കേണ്ടതില്ല: പത്മരാജൻ്റെ മകൻ

സംവിധായകന്‍ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. പത്മരാജന്‍ ചിത്രം തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ സംസാരിക്കുന്ന തൃശ്ശൂര്‍ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

author-image
ഫിലിം ഡസ്ക്
New Update
ranjith padmarajan.jpg



തൂവാനത്തുമ്പികള്‍ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍. സംവിധായകന്‍ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. പത്മരാജന്‍ ചിത്രം തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ സംസാരിക്കുന്ന തൃശ്ശൂര്‍ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും വിഷയത്തില്‍ രഞ്ജിത്തിനെ വിമര്‍ശിക്കേണ്ടതില്ലെന്നുമാണ് അനന്ത പത്മനാഭന്‍ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

Advertisment

'തൂവാനത്തുമ്പികള്‍ വന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മൊഴി ആളുകള്‍ക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് വിട്ടുവീഴ്ച ചെയ്തത്. തിരക്കഥയുടെ ആദ്യ കേള്‍വിക്കാരി, തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോള്‍, നിങ്ങളതില്‍ ഇടപെടണ്ടാ എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്', അനന്ത പത്മനാഭന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2012ലെ പത്മരാജന്‍ പുരസ്‌ക്കാരം 'ഇന്ത്യന്‍ റുപ്പീ'ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ജിയേട്ടന്‍ പ്രസംഗിച്ച വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നുണ്ട്. 'പുതിയ തലമുറ ഒരു തീര്‍ത്ഥാടനത്തിലാണ്. പത്മരാജന്‍ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടില്‍ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരന്‍ മാത്രമാണ് ഞാന്‍' കല്ലില്‍ കൊത്തി വെച്ച പോലെ ആ വാക്കുകള്‍ മനസ്സിലുണ്ട്. എനിക്കറിയാം അദ്ദേഹം അച്ഛനെ എവിടെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും. ഇതിന്റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ല എന്നും അനന്ത പത്മനാഭന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

 

latest news ranjith padmarajan
Advertisment