/sathyam/media/media_files/2025/02/10/CzOR57qYtdDyn1SqC8Od.jpg)
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച പരിവാര്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പരിവാര്‍. കൂടാതെ ചിത്രം കോമഡി ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് എത്തുന്നത്.
അതേസമയം കുടുംബ ബന്ധങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ഈ ചിത്രത്തില്‍ പ്രമേയമായി വരുന്നത്. ഒരു കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ആന്‍ സജീവ്,സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് അല്‍ഫാസ് ജഹാംഗീറാണ്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us