/sathyam/media/media_files/2025/12/09/1500x900_2745694-parvathy-thiruvoth-2025-12-09-14-27-57.webp)
നടി ആക്രമണക്കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്.
'ഇതെന്തു നീതി'- എന്നായിരുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം.
ഞങ്ങളെല്ലാവരും നിയമനടപടിക്രമങ്ങളെ സൂഷ്മമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിധി നിരാശാജനകമായി കാണുന്നു...' വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്ഥാപക അംഗം കൂടിയായ പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, കോടതിവിധിയെ മാനിക്കുന്നതായി താരസംഘടന അമ്മ പറഞ്ഞു. നിയമം നീതിയുടെ പാതയില്‍ നീങ്ങട്ടെ. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുവെന്നാണ് അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞത്.
അതേസമയം, 2017 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിനു ശേഷം ഡബ്ല്യുസിസി ആദ്യമായി പുറത്തിറക്കിയ 'അവള്‍ക്കൊപ്പം' എന്ന പ്രചാരണ ടാഗ് പങ്കിടാന്‍ മലയാള ചലച്ചിത്ര വ്യവസായത്തിലെ നിരവധി അഭിനേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.'എന്നും. ഇപ്പോള്‍ എന്നത്തേക്കാളും ശക്തം...' റിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us