/sathyam/media/media_files/2025/12/03/1920x1080_07e3d1c3-e117-406f-8cc3-badd432c12bf-2025-12-03-11-09-25.jpg)
മലയാളിയുടെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപി താരപ്രണയങ്ങളുടെ പേരില്‍ നിരവധി കുറ്റപ്പെടുത്തലുകള്‍ കേട്ട നടനാണ്.
മഞ്ജു-ദിലീവ്, ആനി-ഷാജി കൈലാസ്, ജയറാം-പാര്‍വതി അങ്ങനെ പോകുന്നു ലിസ്റ്റ്. എന്നാല്‍, ഇവരുടെയെല്ലാം പ്രണയം ഏറ്റവും അവസാനം അറിഞ്ഞതും കളങ്കമില്ലാത്ത അദ്ദേഹമാണ്.
അദ്ദേഹം നേരത്തെ പറഞ്ഞ, സിനിമയിലെ ചില പ്രണയകഥകള്‍ നെറ്റിസണ്‍സിനിടയില്‍ ഇപ്പോഴും തരംഗമാണ്.
മഞ്ജു വാര്യര്‍ ഇന്ത്യന്‍സിനിമയിലെ അനുഗ്രഹീത കലാകാരിയും. ഇരുവരുടെയും കോംപിനേഷനുകള്‍ മലയാളി പ്രേക്ഷകര്‍ ആഘോഷിച്ചതുമാണ്.
പത്രം, സമ്മര്‍ ഇന്‍ ബെത്ലേഹം, കളിയാട്ടം തുടങ്ങിയ സിനിമകളിലെ സുരേഷ്-മഞ്ജു ജോഡികള്‍ ഒരിക്കലും മറക്കാനാകില്ല.
പത്രം സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവമാണ് സുരേഷ് ഗോപി പറഞ്ഞത്. ദിലീപും മഞ്ജുവും ഇഷ്ട്ടത്തിലാവാന്‍ കാരണം താന്‍ ആണെന്നാണ് മഞ്ജുവിന്റെ അച്ഛന്‍ കരുതിയിരുന്നത്.
അതുപോലെ ഷാജി കൈലാസ്-ആനി പ്രണയത്തിലും താന്‍ പഴി കേട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവാഹത്തിന് മൂന്നുദിവസം മുമ്പു മാത്രമാണ് താന്‍ ഇക്കാര്യങ്ങളൊക്കെ അറിയുന്നത്.
ജയറാമിന്റെയും പാര്‍വതിയുടെയും കാര്യത്തിലും താന്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടിരുന്നുവെന്നും താരം.
പത്രം എന്ന സിനിമയില്‍ താനും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ സാര്‍ തന്നെ ഒരുപാട് ചീത്തവിളിച്ചു.
ദിലീപും മഞ്ജുവും പ്രണയത്തിലാകാന്‍ കാരണക്കാരന്‍ താനാണെന്നു തെറ്റിദ്ധരിച്ചായിരുന്നു അദ്ദേഹം വഴക്കുപറഞ്ഞത്.
താന്‍ മനസില്‍ പോലും അറിയാത്ത കാര്യമായതുകൊണ്ട് തന്റെ ബിപി ഒരുപാട് കുറയുകയും ലൊക്കേഷനില്‍ വച്ച് കുഴഞ്ഞു വീഴുകയും ചെയ്തു.
പിന്നീട്, മഞ്ജുവിന്റെ നിര്‍ബന്ധപ്രകാരം മാധവന്‍ സാര്‍ തന്നെ കാണാന്‍ വരികയും മാപ്പു പറയുകയും ചെയ്തെന്നും താരം.
എല്ലാവരെയും അതിരറ്റു സ്‌നേഹിക്കുന്ന, സഹായിക്കുന്ന സുരേഷ് ഗോപിക്ക്, അദ്ദേഹവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കുപോലും പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ടത്രെ! കലികാലം അല്ലാതെന്തു പറയാന്‍!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us