സീറോ വിഎഫ്എക്സ് !!! ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി പെപ്പെയുടെ 'കാട്ടാളൻ'.

author-image
ഫിലിം ഡസ്ക്
New Update
Kattalan-teaser

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ബിടിഎസ് വീഡിയോ പുറത്ത്. ആനയുമായുള്ള സാഹസികമായ സംഘട്ടന രംഗങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് കൊച്ചി വനിത തിയേറ്ററിൽ വച്ച് നടന്ന ആവേശകരമായ ടീസർ ലോഞ്ചിന് ശേഷം ഓൺലൈൻ റിലീസ് ചെയ്ത ടീസർ ഇതിനോടകം ഒരു മില്യണിലധികം ജനങ്ങൾ കണ്ട് കഴിഞ്ഞു.

Advertisment

ഇന്ത്യൻ സിനിമാ ഇന്നേ വരെ കാണാത്ത തരത്തിലുള്ള മാസ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നുള്ളത് ചിത്രത്തിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. ടീസറിൻ്റെ ബിടിഎസ് റിലീസിന് ശേഷം വളരെയധികം അപകടവും സാഹസികതയും നിറഞ്ഞ സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെയുള്ള ആൻ്റണി വർഗ്ഗീസിൻ്റെ പ്രകടനത്തിന് പ്രേക്ഷകർ കയ്യടിക്കുകയാണ്. ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

Kattalan-FL

ടീസറിൽ കാണാൻ സാധിക്കുന്ന, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

Kattalan-new-poster

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്.  'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്. നേരത്തെ, ആൻ്റണി വർഗീസിൻ്റെ സ്റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Kattalan-teaser

ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്,  പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Advertisment