ഷറഫുദ്ദീന്റെ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയില്‍; നവംബര്‍ 28 മുതല്‍ സീ 5 ല്‍ കാണാം

കാണാതാകുന്ന വളര്‍ത്തുമൃഗങ്ങളെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

author-image
ഫിലിം ഡസ്ക്
New Update
1001434089

തിയറ്ററില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടിയ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. നവംബര്‍ 28 മുതല്‍ ചിത്രം സീ5-ല്‍കാണാം.

Advertisment

ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ ആണ് 'ദി പെറ്റ് ഡിറ്റക്ടീവ്' സംവിധാനം ചെയ്തത്. 

വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കൈകേകിയുമായി പ്രണയത്തിലാകുന്ന ടോണി ജോസ് അലുല എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ധീന്‍ അവതരിപ്പിക്കുന്നത്.

കാണാതാകുന്ന വളര്‍ത്തുമൃഗങ്ങളെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Advertisment