/sathyam/media/media_files/O5xkVZUyIlc8inKvIvP1.jpg)
ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ പോലീസ് കേസ്. നടി തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിലാണ് നടപടി. നുങ്കംപാക്കം പോലീസാണ് നടനെതിരെ കേസ് എടുത്തിട്ടുള്‌ലത്.
സംഭവം വിവാദമായതിന് പിന്നാലെ നടനെതിരെ ദേശീയ വനിതാ കമ്മീഷൻ കേസ് എടുത്തിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണം കേസ് രജിസ്റ്റർ ചെയ്യാൻ തമിഴ്‌നാട് പോലീസിന് നിർദ്ദേശവും നൽകി. ഇതോടെ സംസ്ഥാന പോലീസ് മേധാവി ശങ്കർ ജൈവാൾ കേസ് എടുക്കാൻ നുങ്കംപാക്കം പോലീസിന് നിർദ്ദേശം നൽകുകയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൻസൂർ അലി ഖാനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ നടനെതിരെ രൂക്ഷമായ വിമർശനം തുടരുകയാണ്. ഇതിനിടെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അടുത്തിടെ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാൻ നടിയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയത്.
ലിയോ എന്ന സിനിമയിൽ തൃഷയും മൻസൂർ അലിഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും, അതില്ലാത്തതിനാൽ വലിയ നിരാശനായിരുന്നു എന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.