Advertisment

പൂനം പാണ്ഡേ സെര്‍വിക്കല്‍ കാന്‍സറിനെതിരായ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസഡറല്ല ; കേന്ദ്ര ആരോഗ്യമന്ത്രാലയം

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതില്‍ പൂനത്തിനെതിരെ വിമര്‍ശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്

New Update
poonam pande.jpg

ബോളിവുഡ് താരം പൂനം പാണ്ഡേ സെര്‍വിക്കല്‍ കാന്‍സറിനെതിരായ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പൂനം പാണ്ഡേ സെര്‍വിക്കല്‍ കാന്‍സറിനെതിരായ കേന്ദ്ര സര്‍ക്കാര്‍ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറാകുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് വിവരം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Advertisment

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതില്‍ പൂനത്തിനെതിരെ വിമര്‍ശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. വിമര്‍ശനം കടുത്തതോടെ നടി തന്നെ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചെത്തിയിരുന്നു. താന്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്കും അതുകാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്ന് നടി പറഞ്ഞു.

സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്നും എന്നാല്‍ അത് ഇത്തരത്തില്‍ മോശമായി ബാധിക്കുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ലെന്നും പൂനം പ്രതികരിച്ചു. താരത്തിനെതിരെയും അനുകൂലിച്ചും നിരവധി പേര്‍ പ്രതികരിച്ചിരുന്നു.

poonam pandey
Advertisment