Advertisment

നാല് വയസ് മുതല്‍ ഡാന്‍സും മറ്റുമായി സ്റ്റേജില്‍ വളര്‍ന്ന കുട്ടിയാണ് ഞാന്‍. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്, വിവാഹശേഷം അവസരം ചോദിക്കാൻ പേടിയായിരുന്നു: പൂർണിമ ഇന്ദ്രജിത്ത്

ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല

author-image
ഫിലിം ഡസ്ക്
New Update
പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തുന്നു

 മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും പൂര്‍ണിമ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ് താരം. കൂടാതെ പ്രാണ എന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ ഉടമസ്ഥയും ടിവി അവതാരികയുമൊക്കെയായി തിരക്കിലാണ് പൂര്‍ണിമ. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ പറ്റി സംസാരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞതു കൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്തയുള്ളതുകൊണ്ടാണ് തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നത് എന്നാണ് പൂര്‍ണിമ പറയുന്നത്.

Advertisment

പൂര്‍ണിമയുടെ വാക്കുകള്‍ ഇങ്ങനെ

പതിനെട്ട് വര്‍ഷം മുമ്പ് ഞാന്‍ വിവാഹിതയായപ്പോള്‍ സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിക്കാതെയായി. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരില്‍ വന്നു. വിവാഹത്തോടെ സ്ത്രീകള്‍ അഭിനയം നിര്‍ത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവര്‍ക്ക്. വിവാഹശേഷം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാന്‍ പേടിയായിരുന്നു. ബോള്‍ഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങള്‍ എഞ്ചോയ് ചെയ്യുകയുമായിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനര്‍ജിയെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയായി. കാരണം നാല് വയസ് മുതല്‍ ഡാന്‍സും മറ്റുമായി സ്റ്റേജില്‍ വളര്‍ന്ന കുട്ടിയാണ് ഞാന്‍. പിന്നീട് ടെലിവിഷനില്‍ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാന്‍ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോള്‍ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാന്‍ ഇന്ദ്രന്‍ പറഞ്ഞു.

ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ റിയലൈസ് ചെയ്തു ഫാഷന്‍ ഡിസൈനിങില്‍ എന്തെങ്കിലും ചെയ്യാമെന്ന്. പ്രാര്‍ത്ഥന പിറന്നശേഷം അവള്‍ക്ക് വസ്ത്രം വാങ്ങാനായി പോയാല്‍ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല.

പറന്ന് നില്‍ക്കുന്ന ഒട്ടും കംഫര്‍ട്ട് അല്ലാത്ത ബട്ടര്‍ഫ്ലൈ വസ്ത്രങ്ങള്‍ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈന്‍ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.' പൂര്‍ണിമ പററഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

latest news poornima indrajith
Advertisment