/sathyam/media/media_files/2025/10/29/1749626578-0348-2025-10-29-08-14-54.webp)
വിഖ്യാത സ്പാനിഷ് ഗായകന്‍ എന്റിക് ഇഗ്ലേഷ്യസിന്റെ മുംബൈ സംഗീതനിശ അരങ്ങേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം! ഒക്ടോബര്‍ 29, 30ന് മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലാണ് അദ്ദേഹത്തിന്റെ സംഗീതനിശ അരങ്ങേറുന്നത്.
രണ്ടു പതിറ്റാണ്ടിനിടെ മൂന്നാം തവണയാണ് എന്റിക് ഇന്ത്യയിലെത്തുന്നത്. പോപ്പ് ഐക്കണ്‍ മുംബൈയെ ആഘോഷലഹരിയിലാറാടിക്കുമ്പോള്‍, സാക്ഷ്യം വഹിക്കാനായി ആരാധകരും സംഗീതപ്രേമികളും മാത്രമല്ല, ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പക്ഷേ, സംഗീതപരിപാടിയുടെ ടിക്കറ്റ് നിരക്ക് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2004-ല്‍ എന്റിക്കിയുടെ സംഗീതപരിപാടിയുടെ (സെവന്‍ വേള്‍ഡ് ടൂറിനിടെ മുംബൈയില്‍ എന്റിക് ആദ്യമായി എത്തിയപ്പോള്‍) ടിക്കറ്റ് നിരക്ക് 600 രൂപ മുതല്‍ 900 രൂപവരെയായിരുന്നു.
2012ല്‍ തന്റെ യൂഫോറിയ വേള്‍ഡ് ടൂറിനായി വീണ്ടുമെത്തിയപ്പോള്‍, പുനെ, ഗുരുഗ്രാം, ബംഗളൂരു എന്നിവിടങ്ങളിലെ ഷോയ്ക്ക് ടിക്കറ്റ് നിരക്ക് 2,500 രൂപ മുതല്‍ 8,000 രൂപ വരെയായി ഉയര്‍ന്നു.
കാരണമായി ചൂണ്ടിക്കാണിക്കുന്നത് എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര സംഗീതകപരിപാടികളുടെ ജനപ്രീതി വര്‍ധിച്ചു എന്നതാണ്.
ഇപ്പോള്‍, മുംബൈയില്‍ നടക്കുന്ന എന്റിക്കിയുടെ സംഗീതപരിപാടിയുടെ ടിക്കറ്റ് ചാര്‍ജ് 7,000 മുതല്‍ 14,000 രൂപ വരെയാണ്.
ഈ കുതിച്ചുചാട്ടം എന്റിക്കിയുടെ ആരാധകവൃന്ദത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ഇന്ത്യയിലെ സംഗീതപരിപാടികളുടെ ജനപ്രീതി കൂടിയാണ് സൂചിപ്പിക്കുന്നത്.
ഷാരുഖിന്റെ ആരാധകന്‍ മുംബെയിലെത്തുന്ന എന്റിക് ഇഗ്ലേഷ്യസ് തന്റെ ആരാധകനായ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും.
കൊളാബ കോസ് വേ, ഗാന്ധി മ്യൂസിയം, സിദ്ധിവിനായക് ക്ഷേത്രം എന്നിവയുള്‍പ്പെടെയുള്ള സൗത്ത് മുംബൈയുടെ ഐതിഹാസിക ലാന്‍ഡ്മാര്‍ക്കുകള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ സന്ദര്‍ശനവേളയില്‍ താജ് മഹല്‍ സന്ദര്‍ശിക്കാനും ഗായകന്‍ പദ്ധതിയിടുന്നതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്‍വീര്‍ സിംഗ്, കരീന കപുര്‍, മലൈക അറോറ, അര്‍ജുന്‍ കപുര്‍, കിയാര അദ്വാനി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ ബി-ടൗണ്‍ സെലിബ്രിറ്റികളും അദ്ദേഹത്തിന്റെ സംഗീതനിശയില്‍ അതിഥികളായി എത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us