'കാലാപാനി' പോലൊരു ചിത്രത്തെ പറ്റി ചിന്തിക്കുന്നതിന് മുന്നേ മലയാളം സിനിമ അത് ചെയ്തു: പ്രഭാസ്

പുതിയ ചിത്രം സലാറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്. '

author-image
ഫിലിം ഡസ്ക്
New Update
prabhas prithvii.jpg

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ഗോവര്‍ദ്ധനറെയും മുകുന്ദിന്റെയും അങ്ങനെ ഒട്ടനവധി ധീരന്മാരുടെ കഥ പറഞ്ഞ ചിത്രമാണ് 'കാലാപാനി'. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇന്‍ഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുതന്ന പ്രിയദര്‍ശന്‍ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ കാലാപാനിയേയും മലയാളം സിനിമയേയും പ്രശംസിച്ചു കൊണ്ടുള്ള പ്രഭാസിന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. കാലാപാനി എന്ന ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ മലയാളത്തില്‍ അങ്ങനെയൊരു സിനിമ നീര്‍മ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. 

Advertisment

പുതിയ ചിത്രം സലാറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്. 'കാലാപാനി പോലെ ഒരു സിനിമയെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി ചെയ്തു. ഇത് ഏത് സംസ്ഥാനമാണ്, ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്. 27 വര്‍ഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം സിനിമ വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച്ച ടെക്‌നീഷ്യന്മാരുണ്ട്.'' എന്നാണ് പ്രഭാസ് പറഞ്ഞത്. സംവിധായകന്‍ എസ്.എസ്. രാജമൗലിയുമായി സലാര്‍ ടീം നടത്തിയ സംഭാഷണത്തിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. പ്രശാന്ത് നീല്‍, പൃഥ്വിരാജ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. 

പൃഥ്വിരാജിനേയും ലൂസിഫര്‍ സിനിമയേയും പ്രശംസിച്ചും പ്രഭാസ് എത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചത്രമാണ് ലൂസിഫര്‍ രണ്ടാം ഭാഗമെന്ന് പ്രഭാസ് പറഞ്ഞു. ലോകം മുഴുവന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നാണ് പ്രഭാസ് പറഞ്ഞത്. തനിക്ക് അഭിനയിക്കാന്‍ മാത്രമെ അറിയുകയുള്ളൂ എന്നും ബേസിക്കലി താനൊരു ആക്ടറാണെന്നും ആക്സിഡന്റ്ലി ഡയറക്ടറായതാണെന്നും പൃഥ്വി മറുപടി നല്‍കി. മലയാളം ഒരു ചെറിയ സിനിമാ ഇന്‍ഡസ്ട്രിയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രഭാസ് കാലാപാനിയെ കുറിച്ചൊക്കെ പ്രശംസിച്ച് എത്തിയത്. 

prabhas film kalapani
Advertisment