Advertisment

പ്രഭാസ് ചിത്രം 'കൽക്കി'യിലെ നിർണ്ണായക ചിത്രം ചോർന്നു; നിയമനടപടി

കമ്പനിയോട് കൽക്കിയുടെ നിർമ്മാതാക്കൾ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

author-image
ഫിലിം ഡസ്ക്
New Update
prabhas kalki

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിലെ സുപ്രധാന ഫോട്ടോ ചോർന്നെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. ചിത്രത്തിന്റെ വിഎഫ്എക്‌സ് ചെയ്യാൻ ഏൽപ്പിച്ച കമ്പനിയിൽ നിന്ന് ഫോട്ടോ ചോർന്നുവെന്നാണ് വിവരങ്ങൾ. 

കമ്പനിയോട് കൽക്കിയുടെ നിർമ്മാതാക്കൾ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രഭാസ് അസ്വസ്ഥനാണെന്നാണ് വിവരം. ഫോട്ടോ ചോർത്തിയ ജീവനക്കാരെ പുറത്താക്കിയെന്നും വിവരമുണ്ട്. 

കമൽ ഹാസൻ, സൂപ്പർസ്റ്റാർ പ്രഭാസ്, ദീപികാ പദുക്കോൺ, ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിൻ തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ട്. അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് സംക്രാന്തി ആഘോഷവേളയിൽ തീയറ്ററുകളിലെത്തും. 'മഹാനടി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രംകൂടിയാണ് 'കൽക്കി 2898 എഡി'.

prabhas kalki
Advertisment