Advertisment

സലാറിന് ‘കരിപ്പൊടി’ യൂണിവേഴ്‌സ് എന്ന് ട്രോള്‍; മറുപടിയുമായ് സംവിധായകന്‍ പ്രശാന്ത് നീല്‍

അതേ സമയം കെജിഎഫ് കണ്ടവരും, പിന്നീട് സലാറിന്റെ ടീസറും ട്രെയിലറും കണ്ടവരും രണ്ടും ഒരേ രീതിയില്‍ ഒരു കറുത്ത ബാക്‌ഡ്രോപ്പിലാണ് സെറ്റ് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പറയാറുണ്ട്.

author-image
മൂവി ഡസ്ക്
New Update
prasant neel.jpg

ചെന്നൈ: കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് നീല്‍ എന്ന സംവിധായകന്‍ ശ്രദ്ധ നേടുന്നത്. അടുത്തതായ് റിലീസിനൊരുങ്ങുന്ന പ്രഭാസ് ചിത്രം സലാറും പ്രശാന്ത് നീല്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോംബാല ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് വളരെ ആഴത്തില്‍ സംസാരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍.

Advertisment

കറുത്ത ബാക്‌ഡ്രോപ്പിലാണ് സലാര്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റ ട്രയ്‌ലര്‍ റിലീസായപ്പോള്‍ തന്നെ ചിത്രത്തിന് കെജിഎഫുമായ് ഒത്തിരി താരതമ്യം വന്നിരുന്നു. എന്നാല്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഇത് പ്രശാന്ത് നിഷേധിക്കുന്നു. കെജിഎഫും, സലാറും വളരെ വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ്. അവ തമ്മില്‍ ബന്ധം ഇല്ല. ഇവ തമ്മില്‍ ബന്ധമില്ലെന്ന് നേരത്തെ ഞാന്‍ വ്യക്തമാക്കാണമായിരുന്നു. അത് വൈകിപ്പോയി ആരാധകര്‍ ആദ്യലുക്ക് ഇറങ്ങിയത് മുതല്‍ കെജിഎഫ് യൂണിവേഴ്‌സ് എന്നൊക്കെ പറയുന്നു. പക്ഷെ അത് ശരിയല്ല രണ്ടും രണ്ട് സിനിമയാണ്.

അതേ സമയം കെജിഎഫ് കണ്ടവരും, പിന്നീട് സലാറിന്റെ ടീസറും ട്രെയിലറും കണ്ടവരും രണ്ടും ഒരേ രീതിയില്‍ ഒരു കറുത്ത ബാക്‌ഡ്രോപ്പിലാണ് സെറ്റ് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പറയാറുണ്ട്. ചിലപ്പോള്‍ ചില സിനിമ ഗ്രൂപ്പുകളില്‍ ‘കരിപ്പൊടി’ യൂണിവേഴ്‌സ് എന്ന് ട്രോളും ചെയ്യാറുണ്ട്. ഇതിനും പ്രശാന്ത് നീല്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നു.

എനിക്കൊരു ഒസിഡി പ്രശ്‌നമുണ്ട്. അതായത് കൂടുതല്‍ കളറുകള്‍ കാണുന്നത് ഇഷ്ടമല്ല. ഞാന്‍ കളര്‍ വസ്ത്രങ്ങള്‍ ധരിക്കാറില്ല. വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സ്‌ക്രീനില്‍ കാണുന്നത്. ഇയാള്‍ക്ക് ഇത്തരം പടം എടുക്കാനെ കഴിയൂ എന്ന് ഞാന്‍ എന്റെ ചുറ്റുമുള്ളവരില്‍ നിന്നും കമന്റ് കേട്ടിട്ടുണ്ട്. എന്റെ തന്നെ . പിന്നീട് ഞാന്‍ മനസിലാക്കി അത് വളരെ തെറ്റോ, വളരെ ശരിയാണോ അല്ല. പക്ഷെ ഡിസൈന്‍ ചെയ്യുമ്പോള്‍ ആ രീതിയിലെ അത് വരൂ. സലാറിന്റെ കാര്യത്തില്‍ അതിലെ ഡ്രാമ ഇത്തരം ഒരു പാശ്ചത്തലമാണ് ആവശ്യപ്പെടുന്നത് അതിനാല്‍ ആ രീതിയില്‍ തന്നെ പോയി – പ്രശാന്ത് നീല്‍ പറയുന്നു.

prasant neel
Advertisment