ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി വെള്ളിത്തിരയിൽ – പ്രശാന്ത് മുരളിയുടെ "ബട്ടർഫ്ലൈ ഗേൾ 85" മാർച്ച് 6ന് റിലീസ്; പ്രധാന കഥാപാത്രമായി ശ്രീധന്യ വിശ്വനാഥ്

author-image
ഫിലിം ഡസ്ക്
New Update
butterfly gril

പൈസ പൈസ, ലാൽബാഗ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. 
4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമ്മിക്കുന്നത്. 

Advertisment

ദേശീയ–അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്ന് 44-ഓളം പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ  മനുഷ്യബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു.
സോഷ്യൽ മീഡിയ സെലിബ്രിറ്റിയാകാൻ കൊതിക്കുന്ന ധന്യ എന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു. കൊച്ചി നഗരത്തിലെ ഒരു ഇൻ്റീരിയർ ഡിസൈനറായ അവളുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ അവൾ നേരിടുന്ന മാനസിക സംഘർഷങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.

സമൂഹമാധ്യമങ്ങളിൽ വിഷയങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും അതേ വേഗത്തിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണിതെന്ന് സംവിധായകൻ പറയുന്നു.

ശ്രീധന്യ വിശ്വനാഥിനെ  കൂടാതെ  ഇഷിക എമിൽ, ഷിൻസ് ഷാൻ, അൻവർ സാദിക്ക്, കലേഷ് പരമേശ്വർ, അമ്മു നായർ. പ്രദീഷ് ജേക്കബ്, അനുപ്രഭാലാൽ, ദർശന വിശ്വനാഥ്, ഗീതാ ജിത്തു, ജീവൻ ശിവദാസ്, അനു ചന്ദ്രശേഖർ, ലുക്ക്മാൻ, എബിൻ മേരി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.


ഛായാഗ്രഹണം: അനിൽ വിജയ് സംഗീതം: ആനന്ദ് മധുസൂദനൻ, വരികൾ: അജീഷ് ദാസ്. പാടിയവർ സിത്താര  കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, സച്ചിൻ വാര്യർ. മേക്കപ്പ് മനു കെ എസ്. എഡിറ്റിംഗ്: സുനീഷ് സെബാസ്റ്റ്യൻ സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മമിക്സിംഗ്: ജിജു ടി. ബ്രൂസ്. വിഷ്വൽ എഫ്എക്സ് കോക്കനട്ട് ബഞ്ച്. കളറിസ്റ്റ് നികേഷ് രമേശ്.
കൊച്ചിയും തിരുപ്പൂരും പ്രധാന ലൊക്കേഷനുകളായ ഈ ചിത്രം മാർച്ച് 6ന് തീയറ്ററുകളിലെത്തും. പി ആർ ഒ എം കെ ഷെജിൻ.

Advertisment