'സലാർ' ​ഗെയിം ഓഫ് ത്രോൺസ് പോലെ, പ്രഭാസിന് തന്റെ താരമൂല്യം അറിയില്ല: പൃഥ്വിരാജ്

'വലിയൊരു താരമാണ് പ്രഭാസ്. എന്നാല്‍ അദ്ദേഹത്തിന് സ്വന്തം താരമൂല്യത്തേക്കുറിച്ച് അറിയില്ല. സെറ്റിലുണ്ടെങ്കില്‍ ഏറ്റവും ഒടുവില്‍ ഇരിക്കുന്നയാളാണ് പ്രഭാസ്

author-image
ഫിലിം ഡസ്ക്
New Update
salar raju.jpg

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ ഒന്നാംഭാഗം 'സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍' ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. റിലീസാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചിത്രത്തേക്കുറിച്ചും നായകന്‍ പ്രഭാസിനേക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രഭാസിന് സ്വന്തം താരമൂല്യത്തേക്കുറിച്ച് അറിയില്ലെന്നാണ് പൃഥ്വി പറഞ്ഞത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രശസ്ത വെബ് സീരീസായ ?ഗെയിം ഓഫ് ത്രോണ്‍സിനോടാണ് പൃഥ്വിരാജ് ഉപമിച്ചത്. പ്രഭാസ് വളരെ മാന്യനായ വ്യക്തിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. 

Advertisment

'വലിയൊരു താരമാണ് പ്രഭാസ്. എന്നാല്‍ അദ്ദേഹത്തിന് സ്വന്തം താരമൂല്യത്തേക്കുറിച്ച് അറിയില്ല. സെറ്റിലുണ്ടെങ്കില്‍ ഏറ്റവും ഒടുവില്‍ ഇരിക്കുന്നയാളാണ് പ്രഭാസ്. ഇരിക്കാന്‍ മറ്റൊരാള്‍ക്ക് കസേരയില്ലെങ്കില്‍ സ്വന്തം കസേര നല്‍കിയിട്ട് നില്‍ക്കും. മറ്റൊരു ഇന്‍ഡസ്ട്രിയിലാണെന്ന തോന്നല്‍ പോലും ഉണ്ടായിരുന്നില്ല. മറ്റൊരാളാണ് ഈ സിനിമയിലെ പ്രധാന താരമെന്ന കാര്യം മനസില്‍പ്പോലും കടന്നുവന്നില്ല. തങ്ങള്‍ക്കിരുവര്‍ക്കും സിനിമയിലുടനീളം തുല്യ സ്‌ക്രീന്‍സമയം ഉണ്ടെന്നും പൃഥ്വി വ്യക്തമാക്കി.

എങ്ങനെയുള്ള ചിത്രങ്ങളാണ് ചെയ്യാന്‍ താത്പര്യമെന്ന് പ്രഭാസ് തന്നോട് ചര്‍ച്ച ചെയ്തിരുന്നെന്നും പൃഥ്വി പറഞ്ഞു. 'എങ്ങനെയുള്ള ചിത്രങ്ങളാണ് ഭാവിയില്‍ ചെയ്യാന്‍ താത്പര്യമെന്നുചോദിച്ചപ്പോള്‍ ബാഹുബലിക്ക് ശേഷം ഒരു കുരുക്കില്‍പ്പെട്ടതുപോലെയാണ് തോന്നുന്നതെന്നായിരുന്നു പ്രഭാസ് പറഞ്ഞത്. എപ്പോഴും 400-500 കോടി മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒരു നടനെന്ന രീതിയില്‍ വ്യത്യസ്തതമായത് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രണയകഥയോ കോമഡി ചിത്രമോ ചെയ്യാനൊക്കെ ആഗ്രഹമുണ്ടെന്നാണ് പ്രഭാസ് പറയുന്നത്. അദ്ദേഹത്തേപ്പോലൊരാള്‍ അങ്ങനെ ചിന്തിക്കുന്നത് നല്ല കാര്യമാണ്. വലിയ സെറ്റുമെല്ലാമുണ്ടെങ്കിലും എല്ലാത്തിലുമുപരിയായി സലാര്‍ ഡ്രാമാ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണ്. ഗെയിം ഓഫ് ത്രോണ്‍സ് പോലെയാണ് സലാര്‍ തനിക്ക് തോന്നുന്നതെന്ന് പ്രഭാസിനോട് ഇടയ്ക്കിടെ പറയുമായിരുന്നു. പ്രഭാസിന് ഇത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമാണിതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

prithviraj sukumaran prabhas film salaar
Advertisment