Advertisment

ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട്. എമ്പുരാൻ ഷൂട്ടിങ്ങിൽ മോഹൻലാൽ പറഞ്ഞതിങ്ങനെയെന്ന് പൃഥ്വിരാജ്

ഇത്രയും കാലം തന്റെയത്ര വട്ടുള്ള ആരും ഇല്ലെന്ന് കരുതിയിരുന്നുവെന്നും എന്നാൽ തന്നെക്കാൾ വട്ടുള്ള ഒരാളാണ് ആന്റണിയെന്നും പൃഥ്വിരാജ് പറഞ്ഞു.

author-image
ഫിലിം ഡസ്ക്
Updated On
New Update
empuran11

മല‍യാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാകും പൃഥ്വിരാജിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ‘എമ്പുരാൻ’. 100 കോടി ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

Advertisment

സിനിമയുടെ ആശയം പറഞ്ഞ മുതൽ ഒപ്പം നിന്നത് ആന്റണി പെരുമ്പാവൂർ ആയിരുന്നെന്ന് പറയുകയാണ് പൃഥ്വിരാജ്. ഇത്രയും കാലം തന്റെയത്ര വട്ടുള്ള ആരും ഇല്ലെന്ന് കരുതിയിരുന്നുവെന്നും എന്നാൽ തന്നെക്കാൾ വട്ടുള്ള ഒരാളാണ് ആന്റണിയെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ ഉള്ള മോഹൻലിന്റെ പ്രതികരണവും പൃഥ്വിരാജ് പങ്കുവെച്ചു. എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു പ്രതികരണം.


മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ താനൊരു സംവിധായകൻ ആകില്ലായിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരൻ. 


ഇവന് സിനിമ എടുക്കാൻ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് 'ലൂസിഫർ' എന്ന വലിയ സിനിമയുമായി മോഹൻലാൽ തനിക്കൊപ്പം നിന്നതെന്നും 'എമ്പുരാൻ' സിനിമയ്ക്കു വേണ്ടി മോഹൻലാൽ ചെയ്തു തന്ന സഹായങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും പൃഥ്വി പറയുന്നു. 

കൊച്ചിയിൽ നടന്ന 'എമ്പുരാൻ' ടീസർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

സംവിധായകന്റെ മുകളിൽ വിശ്വാസം എന്നൊക്കെ പറയുമ്പോൾ എനിക്ക് പേടിയാണ്. ഞാനിപ്പോഴും എന്റെ മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ്.

ഞാൻ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകൾ പറയും. എന്നാൽ, ഞാൻ ഫിലിം മേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോൾ ഞാൻ ഫിലിം മേക്കിങ് പഠിക്കുകയാണ്.


സിനിമയുടെ ആശയം പറയുന്നതു മുതൽ ഇത് ഏറ്റവും കൂടുതൽ മനസിലാവുന്ന ആൾ ആന്റണി പെരുമ്പാവൂർ ആയിരുന്നു. 


ദുബായിലെ ആശിർവാദിന്റെ ഓഫിസിൽ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാൻ സ്‌ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കുന്നത്.

ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനിൽ മൂപ്പർക്ക് മനസ്സിലായതാണ് ഈ സിനിമ.

അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കും. എന്റെ സിനിമ മനസിലാക്കി കൂടെ നിൽക്കുന്ന നിർമാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം,' പൃഥ്വിരാജ് പറഞ്ഞു.

Advertisment