നടിമാർ വിവാഹിതയായാൽ ആരാധകർ കുറയും: പ്രിയാ മണി

വിവാഹിതരായ നടിമാര്‍ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നൊരു ധാരണയുണ്ടായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
priyamani


തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി പ്രിയാ മണി (Priya Mani:). മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. പ്രിയ മണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങി പുറത്തിറങ്ങിയ നേര് ആണ് പ്രിയാ മണി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള ചിത്രം. 

Advertisment

ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ അഭിനയ ജീവിതത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് പ്രിയാമണി. തന്റെ ഭര്‍ത്താവ് കാരണമാണ് തനിക്ക് ഇപ്പോഴും ഒരു നടിയായി തുടരാന്‍ സാധിക്കുന്നതെന്നാണ് പ്രിയമാണി പറയുന്നത്.

പ്രിയാ മണിയുടെ വാക്കുകള്‍

'നേരത്തെ നടിമാര്‍ വിവാഹിതരായാല്‍ ആരാധകര്‍ കുറയും, വിവാഹിതയായ നടിക്ക് നായികയായി അഭിനയിക്കാന്‍ യോഗ്യതയില്ലായിരുന്നു. മാത്രമല്ല വിവാഹിതരായ നടിമാര്‍ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ വിവാഹിതരായ നടിമാരും പഴയതുപോലെയല്ല. 

എന്റെ ഭര്‍ത്താവ് കാരണമാണ് എനിക്ക് ഇപ്പോഴും നടിയാകാന്‍ കഴിയുന്നത്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല എന്നത് സത്യമാണ്.' എന്നാണ് പ്രിയാമണി പറഞ്ഞത്.

priyamani
Advertisment