/sathyam/media/media_files/2025/11/13/img72-2025-11-13-07-29-03.jpg)
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ആരാധകര്‍ ഇഷ്ടപ്പെടുന്ന താരജോഡികളാണ്. വിവാഹ ശേഷം നിക്കിനും മകള്‍ക്കുമൊപ്പം യുഎസിലാണ് താരത്തിന്റെ താമസം.
നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയിലേക്കു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
എസ്.എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായാണ് പ്രിയങ്കയുടെ വമ്പന്‍ തിരിച്ചു വരവ്.
ചിത്രത്തിലെ തന്റെ മന്ദാകിനി എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മണിക്കൂറുകള്‍ക്കു മുമ്പാണ് ബോളിവുഡ് സൂപ്പര്‍താരം പങ്കുവച്ചത്.
ഇപ്പോള്‍ തന്റെ കുടുംബത്തിലെ ചില വിശേഷങ്ങള്‍ പ്രിയങ്ക പങ്കുവച്ചത് വന്‍ തരംഗമായി മാറി.
തന്റെ ഭര്‍ത്താവ് നിക്കിന് പ്രിയപ്പെട്ട നാല് ഹിന്ദി വാക്കുകളെക്കുറിച്ചാണ് താരം സംസാരിച്ചത്. തന്റെ എക്‌സ് ഹാന്‍ഡില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം നിക്കിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
'താങ്കള്‍ നിക്കിനെ ഹിന്ദിയില്‍ പറയാന്‍ പഠിപ്പിച്ച കാര്യം എന്താണ്?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു:
'ഖാന, പാനി, പ്യാര്‍, പനീര്‍, പക്ഷേ അദ്ദേഹം അതെല്ലാം സ്വയം പഠിച്ചതായി ഞാന്‍ കരുതുന്നു!'
മറ്റൊരാള്‍ ചോദിച്ചു: 'നിങ്ങള്‍ ഇതുവരെ ഏറ്റവും രുചികരമായ ബിരിയാണി കഴിച്ചിട്ടുണ്ടോ..?' താരം മറുപടി നല്‍കി:
'ഹൈദരാബാദ് ബിരിയാണി-അദിരി പൊയിണ്ടി (ഏറ്റവും മികച്ചത്)- ആണ്'. ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണിയാണ് ഹൈദരാബാദിലേതെന്നും പ്രിയങ്ക പറഞ്ഞു.
നടി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്, പലപ്പോഴും തന്റെ സ്വകാര്യജീവിതത്തില്‍ നിന്നുള്ള കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിടാറുണ്ട്.
കഴിഞ്ഞ മാസം, ഭര്‍ത്താവ് നിക്ക് ജോനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പം ഒര്‍ലാന്‍ഡോയിലേക്കുള്ള യാത്രയില്‍നിന്ന് നിരവധി ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു.
നിക്ക് പ്രിയങ്കയെ കെട്ടിപ്പിടിക്കുന്നതും മാള്‍ട്ടി മെര്‍മെയ്ഡിന് സമീപം ഇരിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us