പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും. രസകരമായ ഈ പ്രമോ വീഡിയോ വൈറല്‍

പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും. രസകരമായ ഈ പ്രമോ വീഡിയോ വൈറലാവുന്നത്.

author-image
മൂവി ഡസ്ക്
New Update
vinayfort and fahad fazil

പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും. രസകരമായ ഈ പ്രമോ വീഡിയോ വൈറലാവുന്നത്. വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'സംശയം'. ചത്രത്തിന്റെ അടുത്ത ദിവസം നടക്കാന്‍ പോകുന്ന അനൗണ്‍സ്‌മെന്റിന് മുന്നോടിയായാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

https://www.facebook.com/share/r/15xRDt7RQu/

Advertisment


വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഒന്നിച്ചിരുന്ന് ഒരു സിനിമ കാണുന്നതാണ് വീഡിയോയില്‍ ഉള്ളത്. സിനിമ ഏതാണെന്ന് കാണിക്കുന്നില്ലെങ്കിലും 'എന്നെന്നും നന്മകള്‍' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഡയലോഗ് വീഡിയോയില്‍ കേള്‍ക്കാം.


ചതിക്കുന്നവരോട് എങ്ങനെ പ്രതികാരം വീട്ടണമെന്ന് ഇന്നസെന്റ് കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗ് കേട്ട് പരസ്പരം സംശയത്തോടെ നോക്കുന്ന വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലുമാണ് വീഡിയോയില്‍ ഉള്ളത്.


1895 സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന സംശയം സംവിധാനം ചെയ്യുന്നത് രാജേഷ് രവിയാണ്. തിരക്കഥ രചിച്ചിരിക്കുന്നതും രാജേഷാണ്. സുരാജ് പി എസ്, ഡിക്‌സണ്‍, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതസംവിധാനം.

Advertisment