/sathyam/media/media_files/2025/12/04/1734937880_pushpa-2-bo-2025-12-04-06-30-30.jpg)
ഇന്ത്യന്‍ വെള്ളിത്തിരയിലെ മാസ് ഹീറോ അല്ലു അര്‍ജുന്റെ പുഷ്പ-2 ദി റൂള്‍ ജപ്പാനിലേക്ക്. 2026 ജനുവരി 16ന് ജാപ്പനീസ് പതിപ്പ് റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
ചിത്രത്തിന്റെ ടീസറും പോസ്റ്ററും എക്‌സ് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയകളില്‍ അണിയറക്കാര്‍ പങ്കുവച്ചു. അല്ലു അര്‍ജുനൊപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
ജപ്പാനില്‍ ചിത്രം വിതരണം ചെയ്യുന്ന ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, എക്‌സ് ടൈംലൈനില്‍ ജാപ്പനീസ് റിലീസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.
◤ NEWS ◢ #ギークピクチュアズ と松⽵による共同配給『プシュパ 君臨』、2026年1⽉16⽇(⾦)緊急公開決定!ポスタービジュアル&予告編解禁✨
— ギークピクチュアズ / GEEK PICTURES (@GEEKPICTURESinc) December 2, 2025
🔗詳細はこちらhttps://t.co/Xucbo0mtdD
🎞️予告編はこちらhttps://t.co/WF2AHcbgQ2
『プシュパ… pic.twitter.com/SRKZwnGsMn
രശ്മികയും തന്റെ എക്‌സ് ടൈംലൈനില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ജാപ്പനീസ് ട്രെയിലറിന്റെ ലിങ്കും പങ്കിട്ടു താരം.
Konnichiwa, Japan!! 🇯🇵💛
— Rashmika Mandanna (@iamRashmika) December 3, 2025
Aaaand the wildfire is officially going global..
Pushpa lands in Japan on 16th Jan 2026.. are you ready?? 😄🔥
Watch the full Japanese trailer here: https://t.co/pEije6R5IA#Pushpa2inJapan#Pushpa2TheRule#PushpaKunrin#WildFirePushpa#プシュパ君臨… pic.twitter.com/PUikDZFpv9
സുകുമാര്‍ സംവിധാനം നിര്‍വഹിച്ച പുഷ്പ-2 എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ്. പുഷ്പയുടെ റീലോഡ് പതിപ്പും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു.
അതില്‍ ചിത്രത്തിന്റെ 20 മിനിറ്റ് അധിക ഫൂട്ടേജ് ഉണ്ടായിരുന്നു. ലോകമെമ്പാടുനിന്നും 1800 കോടി രൂപയാണ് പുഷ്പ-2 നേടിയത്.
ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ ചരിത്രമായി മാറുകയും ചെയ്തു അല്ലു അര്‍ജുന്‍ ചിത്രം! ഇന്ത്യന്‍ മാസ് ചിത്രങ്ങള്‍ക്ക് ജപ്പാനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us