New Update
/sathyam/media/media_files/2024/12/05/Wzl77kL9y7SZ38DGfzlH.webp)
ഹൈദരാബാദ്: അല്ലു അര്ജുൻ നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു ഇവർ.
Advertisment
സിനിമാ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തി. ഇതോടെ ആരാധകരുടെ ആവേശം കൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പോലീസ് ലാത്തിവീശുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
രേവതിയുടെ ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പമാണ് രേവതി തിയറ്ററിൽ പ്രീമിയർ ഷോ കാണാൻ എത്തിയത്.