അമ്മാ കൂടുതൽ പാഡ് വെയ്ക്കൂ... അരക്കെട്ടിലും മാറിടത്തിലും കൂടുതല്‍ പാഡ് വച്ചുകെട്ടാന്‍ ആവശ്യപ്പെട്ടു. തെന്നിന്ത്യന്‍ സിനിമാ ലൊക്കേഷനിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച്  രാധിക ആപ്‌തെ

കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് രാധിക ആപ്‌തെ.

author-image
Pooja T premlal
New Update
radhika-apte

മുംബൈ: തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്‌തെ.

Advertisment

സിനിമകള്‍ക്ക് പുറമെ ഒടിടി സീരീസുകളിലും നിറ സാന്നിധ്യമാണ്. 

കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് രാധിക ആപ്‌തെ.

ഷൂട്ടിങ് നടന്നത് ഒരു ഉള്‍ഗ്രാമത്തിലായിരുന്നു. സെറ്റില്‍ സ്ത്രീയായി ഉണ്ടായിരുന്നത് താന്‍ മാത്രമായിരുന്നുവെന്നും രാധിക പറയുന്നു. ചിത്രീകരണത്തിനിടെ തന്നോട് ദേഹത്ത് കൂടുതല്‍ പാഡ് വെക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് രാധിക ആപ്‌തെ പറയുന്നത്.

ഞാന്‍ കുറച്ച് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് പണം ആവശ്യമായിരുന്നു. 

നല്ല ഒരുപാട് സിനിമകളുണ്ട്. പ്രത്യേകിച്ചും സൗത്തില്‍. തെന്നിന്ത്യന്‍ സിനിമകളെ മോശപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. 

എല്ലാ ഇന്‍ഡസ്ട്രിയിലും ഗംഭീരമായ സിനിമകളുണ്ടാകുന്നുണ്ട്.'' താരം പറയുന്നു.

Advertisment