New Update
/sathyam/media/media_files/a9gFajniOSbka945y6Ej.jpg)
കോഴിക്കോട് ; സിനിമാകഥാകൃത്തും പി.ആര്‍.ഒയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ റഹീം പൂവാട്ടുപറമ്പ് (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രേംനസീര്‍ അഭിനയിച്ച 'ധ്വനി' എന്ന സിനിമയുടെ പി.ആര്‍.ഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്.
Advertisment
തുടര്‍ന്ന് പത്തോളം സിനിമകളുടെയും നിരവധി ടെലിവിഷന്‍ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു. സുഖവാസം, ഫാഷന്‍ പരേഡ്, പൂനിലാവ്, ചേനപ്പറമ്പിലെ ആനക്കാര്യം തുടങ്ങി നിരവധി സിനിമകളുടെ കഥാകൃത്തായിരുന്നു. ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അല്‍ അമീനിലും കേരളടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികദേഹം മെഡിക്കല്‍ കോളജിന് കൈമാറും. സാഹിത്യ പബ്ലിക്കേഷന്‍സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us